ഇന്ത്യൻ മഹാരാജാസും വേൾഡ് ജയന്റ്സും തമ്മിലുള്ള ട്വന്റി-20 മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിനു 6 വിക്കറ്റ് വിജയം, ടോസ് നേടിയ വേൾഡ് ജയന്റ്സ് ക്യാപ്റ്റൻ ജാക്വസ് കല്ലിസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ഹർഭജൻ സിംഗ് ആണ് ഇന്ത്യൻ മഹാരാജാസിനെ നയിച്ചത്, അയർലൻഡിന്റെ കെവിൻ ഒബ്രിയാനും സിബാബ് വെൻ താരം ഹാമിൾട്ടൺ മസകാഡ്സയും ആണ് വേൾഡ് ജയന്റ്സിനായി ഓപ്പണർമാരായി ഇറങ്ങിയത്, ഇരുവരും ടീമിനായി മികച്ച പ്രകടനം കാഴ്ച വെച്ചു, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസിന്റെ കൂട്ട് കെട്ട് ഉണ്ടാക്കി, 52 റൺസെടുത്ത കെവിൻ ഒബ്രിയാന്റെ ഇന്നിങ്ങ്സാണ് വേൾഡ് ജയന്റസിന് മികച്ച തുടക്കം സമ്മാനിച്ചത്.
മസകാഡ്സയെ വീഴ്ത്തി പങ്കജ് സിംഗ് ഇന്ത്യക്കായി ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ ജോഗിന്ദർ ശർമ മികച്ച രീതിയിൽ കളിച്ച് കൊണ്ടിരുന്ന കെവിൻ ഒബ്രിയാനെയും വീഴ്ത്തി ഇന്ത്യയെ മൽസരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, അവസാന ഓവറുകളിൽ തകർത്തടിച്ച് ദിനേശ് രാംദിൻ (42) വേൾഡ് ജയന്റ്സിനെ 170/8 എന്ന മികച്ച സ്കോറിൽ എത്തിച്ചു, ശ്രീശാന്ത് മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തി, 3 ഓവറിൽ 42 റൺസ് ആണ് താരം വഴങ്ങിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ മഹാരാജാസിന് തുടക്കത്തിൽ തന്നെ സേവാഗിനെയും (4) പാർഥിവ് പട്ടേലിനെയും (18) നഷ്ടമായി, എന്നാൽ തൻമയ് ശ്രീവാസ്ഥവ മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോൾ ഇന്ത്യ മുന്നേറി, 39 ബോളിൽ 8 ഫോറും 1 സിക്സും അടക്കമാണ് താരം 54 റൺസ് നേടിയത്, പിന്നീട് യൂസഫ് പത്താനും (50*) തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ചതോടെ 8 പന്തുകൾ ശേഷിക്കെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു.
വലിയ സ്കോറിലേക്ക് പോവുകയായിരുന്ന വേൾഡ് ജയന്റസിന്റെ ഇന്നിങ്സിനു കൂച്ചു വിലങ്ങിട്ടത് 4 ഓവറിൽ ഒരു മെയിഡിൻ ഓവർ ഉൾപ്പടെ വെറും 26 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യയുടെ പങ്കജ് സിംഗിന്റെ ബോളിംഗ് മികവാണ്, ഹാമിൾട്ടൺ മസകാഡ്സ, തൈബു, കലുവിതരണ, ബ്രെസ്നൻ, ഡാനിയൽ വെട്ടോറി, എന്നിവരെയാണ് പങ്കജ് വീഴ്ത്തിയത്, ഇതിൽ 20ആം ഓവർ ട്രിപ്പിൾ വിക്കറ്റ് മെയിഡിൻ ആക്കി എന്ന സവിശേഷതയും ഉണ്ട്, കളിയിലെ താരമായും പങ്കജ് സിങ്ങിനെ തിരഞ്ഞെടുത്തു.
Written by : അഖിൽ വി.പി വള്ളിക്കാട്.