ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു, മൊഹാലിയിലാണ് മത്സരം നടക്കുന്നത്, പരമ്പരയിൽ 3 മത്സരങ്ങളാണ് ഉള്ളത്, രണ്ടാമത്തെ മത്സരം സെപ്റ്റംബർ 23 ന് നാഗ്പൂരിലും അവസാന മത്സരം സെപ്റ്റംബർ 25 ന് ഹൈദരാബാദിലും വെച്ച് നടക്കും.
പരിക്കേറ്റ് ഏഷ്യകപ്പ് നഷ്ടമായ ഇന്ത്യയുടെ സ്റ്റാർ പേസ് ബോളർ ജസ്പ്രീത് ബുമ്ര ആദ്യ മത്സരത്തിൽ കളിക്കുന്നില്ല, രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിൽ താരം ഉണ്ടാകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അറിയിച്ചു, ബുമ്രയുടെ അഭാവം ഏഷ്യകപ്പിൽ ഇന്ത്യയുടെ പ്രകടനത്തിൽ നിഴലിച്ച് നിന്നിരുന്നു, താരം മടങ്ങി എത്തുന്നത്തോടെ ഇന്ത്യൻ ബോളിംഗ് ഡിപ്പാർട്മെന്റ് കൂടുതൽ ശക്തിയാർജിക്കും.
തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നായകൻ രോഹിത് ശർമയെ നഷ്ടമായി, മൂന്നാം ഓവറിൽ ഹേസിൽവുഡിന്റെ ബോളിൽ നതാൻ ഇല്ലിസ് പിടിച്ച് പുറത്താവുകയായിരുന്നു, 11 റൺസ് ആയിരുന്നു താരത്തിന്റെ സമ്പാദ്യം, മറുവശത്ത് കെ. എൽ രാഹുൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ് ചലിച്ച് കൊണ്ടിരുന്നു, ഏഷ്യകപ്പിൽ കരിയറിലെ ആദ്യ ട്വന്റി-20 സെഞ്ച്വറി അടിച്ച് ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലി ഇന്നത്തെ മത്സരത്തിൽ നിരാശപ്പെടുത്തി, നതാൻ ഇല്ലിസിന്റെ അപകടകരമല്ലാത്ത ഒരു ബോൾ അനാവശ്യ ഷോട്ടിന് ശ്രമിച്ച് കോഹ്ലി (2) പുറത്താവുകയായിരുന്നു, കോഹ്ലിയിൽ നിന്നും നല്ലൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകരെ നിരാശരാക്കിയാണ് തുടക്കത്തിൽ തന്നെ താരം മടങ്ങിയത്.
Playing 11 :Rohit Sharma (c), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik (wk), Axar Patel, Bhuvneshwar Kumar, Harshal Patel, Umesh Yadav, Yuzvendra Chahal
Playing 11 Aus :Aaron Finch (c), Cameron Green, Steven Smith, Glenn Maxwell, Josh Inglis, Tim David, Matthew Wade (wk), Pat Cummins, Nathan Ellis, Adam Zampa, Josh Hazlewood.