200 റൺസിന് മുകളിൽ എടുത്തിട്ടും ഓസ്ട്രേലിയക്കെതിരെരായ ആദ്യ ട്വന്റി-20 മത്സരത്തിൽ ഒന്ന് പൊരുതാൻ പോലും കഴിയാതെ മത്സരത്തിൽ തോൽവി ഏറ്റു വാങ്ങേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ഇന്ത്യൻ ആരാധകർ, ബോളിങ്ങിലെ അച്ചടക്കമില്ലായ്മയും ഫീൽഡിങ്ങിലെ പിഴവുകളും, രോഹിത്തിന്റെ ക്യാപ്റ്റൻസിയിലെ പോരായ്മകളുമാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും തോൽവിക്ക് കാരണമായി പറയുന്നത്,
ഏഷ്യകപ്പിലെ തോൽവിക്ക് പിന്നാലെ പരമ്പരയിലെ ആദ്യ മൽസരത്തിലെ തോൽവി കൂടി ആയപ്പോൾ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്ന വിധത്തിലാണ് ഇന്ത്യയുടെ നിലവിലെ പ്രകടനം വെച്ച് നോക്കുമ്പോൾ മനസ്സിലാകുന്നത്.
ഐ.പി.എൽ മത്സരങ്ങളിൽ കാണിക്കുന്ന ആത്മാർത്ഥത സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ പല കളിക്കാരിലും കാണാനില്ല എന്ന ചില ആരാധകരുടെ അഭിപ്രായങ്ങൾ ശരി വെക്കുന്ന തരത്തിലാണ് പല താരങ്ങളുടെയും സമീപനം, രോഹിത്തിന്റെ ക്യാപ്റ്റൻസിയും ചോദ്യം ചെയ്യപ്പെടുകയാണ് ഇപ്പോൾ,
ഡെത്ത് ഓവറുകളിൽ തുടർച്ചയായി പരാജയപ്പെടുന്ന ഭുവനേശ്വർ കുമാറിന് പിന്നെയും പിന്നെയും ഡെത്ത് ഓവറുകൾ നൽകി ജയിക്കാൻ പറ്റുന്ന മത്സരങ്ങൾ പോലും തോൽവി ചോദിച്ച് വാങ്ങുന്നത് നമ്മൾ ഈ അടുത്ത് ഏഷ്യകപ്പിലെ അടക്കം പല മത്സരങ്ങളിലും കാണാനായി, സ്മിത്തിനെയും മാക്സ് വെല്ലിനെയും വീഴ്ത്തി ഇന്ത്യയെ മൽസരത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന ഉമേഷ് യാദവിന് പിന്നീട് ഓവർ നൽകാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി, പകരം ബോൾ നൽകിയ ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും കണക്കിന് തല്ല് മേടിച്ചു കൂട്ടി.
ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത്തിന് തൊട്ടതെല്ലാം പിഴച്ച മത്സരത്തിൽ പലപ്പോഴും നിസ്സഹനായ അവസ്ഥയിലാണ് രോഹിത്തിനെ കാണാൻ സാധിച്ചത്, മുന്നിൽ നിന്ന് ടീമിനെ നയിക്കേണ്ട ക്യാപ്റ്റന്റെ അവസ്ഥ ഇതാണെങ്കിൽ ടീമിന്റെ പ്രകടനത്തിൽ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്! നിസാര ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ പാഴാക്കിയതും തോൽവിയിൽ ഒരു പ്രധാന കാരണമായി അക്സർ പട്ടേൽ, കെ.എൽ രാഹുൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ ക്യാച്ച് വീതം നിലത്തിട്ടു,
5 ആം ഓവറിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ ഗ്രീനിനെതിരെ അപ്പീൽ പോലും ചെയ്യാതെ മത്സരത്തിലേക്ക് തിരിച്ച് വരാനുള്ള അവസരം കളഞ്ഞു കുളിച്ചു, ഈ ടീമിനെയും കൊണ്ടാണ് ഓസ്ട്രേലിയയിൽ ട്വന്റി-20 വേൾഡ് കപ്പിന് പോകുന്നതെങ്കിൽ പെട്ടന്ന് തന്നെ നാട്ടിൽ തിരിച്ചെത്താം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്, ബോളിങ്ങിലും ഫീൽഡിങ്ങിലും പരാജയം ആണെങ്കിൽ എത്ര വലിയ സ്കോർ നേടിയിട്ടും കാര്യമില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ മത്സരം. ഈ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് വരാനിരിക്കുന്ന മത്സരങ്ങളിൽ ഇന്ത്യ വിജയിക്കും എന്ന് പ്രതീക്ഷിക്കാം.
ക്യാപ്റ്റൻ കൂൾ അല്ലാ ! ഗ്രൗണ്ടിൽ കൂൾ നഷ്ടപെട്ടു രോഹിത് ശർമ : വൈറൽ വീഡിയോ കാണാം.