ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഔട്ട്‌ഫീൽഡിലെ നനവ് കാരണം ഏറെ വൈകിയാണ് തുടങ്ങാൻ സാധിച്ചത്, 8 ഓവർ വീതം ആക്കി ചുരുക്കിയാണ് മൽസരം നടക്കുന്നത്, ആദ്യ മത്സരത്തിൽ 200 ന് മുകളിൽ റൺസ് എടുത്തിട്ടും 4 വിക്കറ്റിന്റെ പരാജയം ഇന്ത്യക്ക് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു, മോശം ബോളിങ്ങും, ഫീൽഡിങ്ങും ആണ് ഇന്ത്യയുടെ പരാജയത്തിന് കാരണമായത്, ഇന്നത്തെ മത്സരം അത് കൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്, ഇന്നത്തെ മത്സരം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം എത്താനാണ് ഇന്ത്യയുടെ ശ്രമം.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഇന്ത്യൻ ടീമിൽ ഉമേഷ് യാദവിന് പകരം ജസ്പ്രീത് ബുമ്രയും ഭുവനേശ്വർ കുമാറിന് പകരം റിഷഭ് പന്തും ടീമിലെത്തി, ഓസീസ് നിരയിൽ പരിക്കേറ്റ നതാൻ ഇല്ലിസിന് പകരം സീൻ അബോട്ടും ജോഷ് ഇംഗ്ലീസിനു പകരം ഡാനിയൽ സാംസും ടീമിലെത്തി,
ഏഷ്യകപ്പിലെ തോൽവിയും ഈ പരമ്പരയിലെ ആദ്യ മത്സരത്തിലെ തോൽവിയുമൊക്കെ ഓസ്ട്രേലിയയിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിനെ വളരെ മോശമായാണ് ബാധിച്ചിരിക്കുന്നത്, ബോളിങ്ങ് ഡിപ്പാർട്മെന്റ് ആണ് ഇന്ത്യക്ക് കൂടുതൽ തലവേദന ഉണ്ടാക്കുന്നത്, ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നത്തോടെ ബോളിങ്ങ് വിഭാഗം കുറച്ചു കൂടെ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കാം.
മത്സരത്തിൽ രണ്ടാം ഓവർ എറിഞ്ഞ അക്സർ പട്ടേലിന്റെ ബോളിൽ ഓസ്ട്രേലിയൻ ഓപ്പണർ കാമറൂൺ ഗ്രീനിന്റെ ഒരു ബുദ്ധിമുട്ടേറിയ ക്യാച്ച് വിരാട് കോഹ്ലി നഷ്ടപ്പെടുത്തിയിരുന്നു, ലോങ്ങ് ഓണിൽ നിന്ന് ആ ക്യാച്ചിന് പിറകെ ഓടിയ കോഹ്ലിക്ക് ആ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കാനായില്ല, എന്നാൽ ആ ഓവറിൽ തന്നെ മികച്ച ഒരു ഡയറക്റ്റ് ത്രോയിലൂടെ ഗ്രീനിനെ റൺ ഔട്ട് ആക്കി കോഹ്ലി നഷ്ടപ്പെടുത്തിയ ക്യാച്ചിന് പകരമായി റൺ ഔട്ടിലൂടെ അപകടകാരിയായ കാമറൂൺ ഗ്രീനിനെ മടക്കി അയച്ചു.