നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 91 റൺസ് വിജയലക്ഷ്യം. നനഞ്ഞ ഔട്ട്ഫീൽഡ് മൂലം വൈകി തുടങ്ങിയ മത്സരം 8 ഓവർ വീതമാക്കി ചുരുക്കിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയൻ ടീം 8 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 90 എന്ന മികച്ച സ്കോർ കണ്ടെത്തി. 20 പന്തുകളിൽ 4 ബൗണ്ടറിയും 3 സിക്സും അടക്കം 43 റൺസ് എടുത്ത വിക്കറ്റ് കീപ്പർ മാത്യൂ വെയ്ദ് ആണ് ടോപ് സ്കോറർ. നായകൻ ആരോൺ ഫിഞ്ച് 15 പന്തിൽ 31 റൺസ് എടുത്തു.
സ്പിന്നർ അക്സർ പട്ടേൽ ആണ് ഇന്ത്യൻ താരങ്ങളിൽ മികച്ചുനിന്നത്. 2 ഓവറിൽ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടി, രണ്ടും ക്ലീൻ ബോൾഡ്. ജസ്പ്രീത് ബൂംറ രണ്ട് ഓവറിൽ 23 റൺസ് വഴങ്ങി നായകൻ ആരോൺ ഫിഞ്ചന്റെ വിക്കറ്റ് നേടി. ശേഷിച്ച രണ്ട് പേർ റൺഔട്ട് ആയി. ഒരു ഓവർ മാത്രം എറിഞ്ഞ ചഹൽ 12 റൺസും പാണ്ഡ്യ 10 റൺസും വഴങ്ങി. ഹർഷൽ പട്ടേൽ രണ്ട് ഓവറിൽ 32 റൺസ്സാണ് വിട്ടുകൊടുത്തത്.
ഏറെ നാളായി പരിക്കുമൂലം ടീമിന് പുറത്തായിരുന്ന പേസർ ബൂംറ ഒരു കിടിലൻ യോർക്കേർ ഏറിഞ്ഞാണ് ഫിഞ്ചിനെ പുറത്താക്കിയത്. അതുവരെ ഇന്ത്യൻ ബോളർ മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചിരുന്ന അദ്ദേഹത്തിന്റെ ലെഗ് സ്റ്റമ്പ് പിഴുത് ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. മടങ്ങുന്ന വഴി തന്റെ വിക്കറ്റ് നേടിയ ബൂംറയെ അദ്ദേഹം അഭിനന്ദിക്കുന്നത് കാണാമായിരുന്നു.
കഴിഞ്ഞ മത്സരത്തിൽ കളിച്ച ഉമേഷ് യാദവിന് പകരമായാണ് അദ്ദേഹം ടീമിൽ തിരിച്ചെത്തിയത്. പേസർ ഭുവനേശ്വർ കുമാറിനുപകരം വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ടീമിലേക്ക് മടങ്ങിയെത്തി. എട്ട് ഓവർ മത്സരം ആയത്കൊണ്ട് ഒരു ബോളർക്ക് മാക്സിമം 2 ഓവർ മാത്രമേ എറിയാൻ സാധിക്കുകയുള്ളൂ.
ബുംറയെ അഭിനന്ദിച്ച് ഫിഞ്ച് ,വീഡിയോ ഇതാ :