ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 6 വിക്കറ്റ് വിജയം ഇതോടെ പരമ്പരയിൽ 1-1 നു ഇന്ത്യ ഒപ്പത്തിനൊപ്പമെത്തി, ഔട്ട്‌ഫീൽഡിലെ നനവ് കാരണം ഏറെ വൈകിയാണ് മൽസരം തുടങ്ങാൻ സാധിച്ചത്, 8 ഓവർ വീതം ആക്കി ചുരുക്കിയാണ് മൽസരം നടന്നത്, ആദ്യ മത്സരത്തിൽ 200 ന് മുകളിൽ റൺസ് എടുത്തിട്ടും 4 വിക്കറ്റിന്റെ പരാജയം ഇന്ത്യക്ക് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു, മോശം ബോളിങ്ങും, ഫീൽഡിങ്ങും ആണ് ഇന്ത്യയുടെ പരാജയത്തിന് കാരണമായത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഇന്ത്യൻ ടീമിൽ ഉമേഷ് യാദവിന് പകരം ജസ്പ്രീത് ബുമ്രയും ഭുവനേശ്വർ കുമാറിന് പകരം റിഷഭ് പന്തും ടീമിലെത്തി, ഓസീസ് നിരയിൽ പരിക്കേറ്റ നതാൻ ഇല്ലിസിന് പകരം സീൻ അബോട്ടും ജോഷ് ഇംഗ്ലീസിനു പകരം ഡാനിയൽ സാംസും ടീമിലെത്തി,
ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 15 ബോളിൽ 31റൺസ് എടുത്ത് മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്, എന്നാൽ മറുവശത്ത് അപകടകാരികളായ മാക്സ് വെല്ലിനെയും (0) ടിം ഡേവിഡിനെയും (2) വീഴ്ത്തി അക്‌സർ പട്ടേൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച മാത്യു വെയ്ഡ് (43*) ഓസ്ട്രേലിയയെ നിശ്ചിത 8 ഓവറിൽ 90/5 എന്ന നിലയിൽ എത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ രോഹിത് ശർമയും രാഹുലും സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, മൽസരത്തിലെ ആദ്യ ഓവർ എറിയാനെത്തിയ ജോഷ് ഹേസിൽവുഡിന്റെ ഓവറിൽ 3 സിക്സ് അടക്കം 20 റൺസ് ആണ് അടിച്ചെടുത്തത്, തുടക്കത്തിൽ തന്നെ മൽസരം ഇന്ത്യയുടെ വരുതിയിലാക്കാൻ ഈ ഓവറിലെ പ്രകടനം കൊണ്ട് ഇന്ത്യക്ക് സാധിച്ചു. പരമ്പരയിൽ അവസാന മൽസരം സെപ്റ്റംബർ 25 നു ഹൈദരാബാദിൽ നടക്കും.