ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 6 വിക്കറ്റ് വിജയം ഇതോടെ പരമ്പരയിൽ 1-1 നു ഇന്ത്യക്ക് ഒപ്പത്തിനൊപ്പമെത്താനായി, ഔട്ട്‌ഫീൽഡിലെ നനവ് കാരണം ഏറെ വൈകിയാണ് മൽസരം തുടങ്ങാൻ സാധിച്ചത്, 8 ഓവർ വീതം ആക്കി ചുരുക്കിയാണ് മൽസരം നടന്നത്, പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബർ 25 ഞായറാഴ്ച ഹൈദരാബാദിൽ നടക്കും.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഇന്ത്യൻ ടീമിൽ ഉമേഷ് യാദവിന് പകരം ജസ്പ്രീത് ബുമ്രയും ഭുവനേശ്വർ കുമാറിന് പകരം റിഷഭ് പന്തും ടീമിലെത്തി, ഓസീസ് നിരയിൽ പരിക്കേറ്റ നതാൻ ഇല്ലിസിന് പകരം സീൻ അബോട്ടും ജോഷ് ഇംഗ്ലീസിനു പകരം ഡാനിയൽ സാംസും ടീമിലെത്തി, ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 15 ബോളിൽ 31റൺസ് എടുത്ത് മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്, എന്നാൽ മറുവശത്ത് അപകടകാരികളായ മാക്സ് വെല്ലിനെയും (0) ടിം ഡേവിഡിനെയും (2) വീഴ്ത്തി അക്‌സർ പട്ടേൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച മാത്യു വെയ്ഡ് (43*) ഓസ്ട്രേലിയയെ നിശ്ചിത 8 ഓവറിൽ 90/5 എന്ന നിലയിൽ എത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ രോഹിത് ശർമയും രാഹുലും സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, രാഹുൽ 10 റൺസ് എടുത്ത് ആദം സാമ്പയുടെ ബോളിൽ പുറത്തായെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമ (46*) ഒരറ്റത്ത് നങ്കൂരമിട്ട് ഓസീസ് ബോളർമാരെ ആക്രമിച്ച് കളിച്ചപ്പോൾ ഇന്ത്യ ലക്ഷ്യത്തിലേക്ക് വേഗത്തിൽ മുന്നേറി, ഒടുവിൽ 4 ബോളുകൾ ശേഷിക്കെ ഇന്ത്യ 6 വിക്കറ്റിന് വിജയ തീരത്തെത്തി, ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച രോഹിത് ശർമ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
പരിക്ക് കാരണം ഏഷ്യകപ്പ് നഷ്ടമായ ഇന്ത്യയുടെ പേസ് ബോളർ ജസ്പ്രീത് ബുമ്ര ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയതോടെ ഇന്ത്യയുടെ ബോളിങ്ങ് ഡിപ്പാർട്മെന്റ് കൂടുതൽ ശക്തിയാർജിച്ചു, ആദ്യ മത്സരത്തിൽ ഇന്ത്യ തോൽക്കാൻ പ്രധാന കാരണം ബോളർമാരുടെ മോശം പ്രകടനം ആയിരുന്നു, മികച്ച രീതിയിൽ കളിച്ച് കൊണ്ടിരുന്ന ഓസ്ട്രേലിയൻ നായകൻ ഫിഞ്ചിനെ പുറത്താക്കിക്കൊണ്ട് ഇന്ത്യൻ ടീമിലേക്ക് തന്റെ തിരിച്ച് വരവ് ബുമ്ര ആഘോഷമാക്കി,
ഏഴാം ഓവർ എറിയാൻ എത്തിയ ബുമ്ര സ്റ്റീവ് സ്മിത്തിന്റെ കാല് ലക്ഷ്യമാക്കി എറിഞ്ഞ യോർക്കർ മികച്ച ഒരു ബോൾ ആയിരുന്നു, ഡെത്ത് ഓവറുകളിൽ തുടർച്ചയായി യോർക്കറുകൾ എറിയാൻ സാധിക്കുന്നു എന്ന പ്രത്യേകത മറ്റ് ഫാസ്റ്റ് ബോളർമാരിൽ നിന്ന് ജസ്പ്രീത് ബുമ്രയെ വ്യത്യസ്തനാക്കുന്ന ഒരു ഘടകമാണ്.