ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 6 വിക്കറ്റ് വിജയം ഇതോടെ പരമ്പരയിൽ 1-1 നു ഇന്ത്യക്ക് ഒപ്പത്തിനൊപ്പമെത്താനായി, ഔട്ട്‌ഫീൽഡിലെ നനവ് കാരണം ഏറെ വൈകിയാണ് മൽസരം ആരംഭിക്കാൻ സാധിച്ചത്, 8 ഓവർ വീതം ആക്കി ചുരുക്കിയാണ് മൽസരം നടന്നത്, പരമ്പര നേടാൻ ഇരു ടീമുകളും സെപ്റ്റംബർ 25 ഞായറാഴ്ച ഹൈദരാബാദിൽ ഏറ്റുമുട്ടും.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 15 ബോളിൽ 31റൺസ് എടുത്ത് മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്, എന്നാൽ മറുവശത്ത് അപകടകാരികളായ മാക്സ് വെല്ലിനെയും (0) ടിം ഡേവിഡിനെയും (2) വീഴ്ത്തി അക്‌സർ പട്ടേൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച മാത്യു വെയ്ഡ് (43*) ഓസ്ട്രേലിയയെ നിശ്ചിത 8 ഓവറിൽ 90/5 എന്ന നിലയിൽ എത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമ സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, രാഹുൽ 10 റൺസ് എടുത്ത് ആദം സാമ്പയുടെ ബോളിൽ പുറത്തായെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമ (46*) ഒരറ്റത്ത് നങ്കൂരമിട്ട് ഓസീസ് ബോളർമാരെ ആക്രമിച്ച് കളിച്ചപ്പോൾ ഇന്ത്യ ലക്ഷ്യത്തിലേക്ക് വേഗത്തിൽ മുന്നേറി, ഒടുവിൽ 4 ബോളുകൾ ശേഷിക്കെ ഇന്ത്യ 6 വിക്കറ്റിന് വിജയ തീരത്തെത്തി, ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച രോഹിത് ശർമ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമിൽ നിൽക്കുകയായിരുന്ന വിരാട് കോഹ്ലിക്ക് നേരെ ആരാധകർ R.C.B എന്ന് ജയ് വിളിച്ചപ്പോൾ കോഹ്ലിയുടെ മറുപടി തന്റെ ടീ ഷർട്ടിലെ ഇന്ത്യൻ ടീമിന്റെ എബ്ലം തൊട്ട് കാണിച്ച് കൊണ്ട് ഇന്ത്യക്ക് ജയ് വിളിക്കൂ എന്ന തരത്തിൽ ആയിരുന്നു കോഹ്ലി ആരാധകരുടെ ഈ പ്രവർത്തിയോട് പ്രതികരിച്ചത്, ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
(R. C. B) താരമാണ് വിരാട് കോഹ്ലി, കോഹ്ലിയുടെ ഈ പ്രവൃത്തി ഏറെ പ്രശംസ പിടിച്ച് പറ്റി.