Categories
Cricket Latest News Video

W W, ശ്രീ തിരിച്ചു വന്നു ! ഒരോവറിൽ രണ്ടു വിക്കറ്റ് എടുത്തു ഞെട്ടിച്ചു ശ്രീ ശാന്ത് ; വീഡിയോ കാണാം

ലെജൻഡ്സ് ക്രിക്കറ്റ്‌ ലീഗിലെ ഗുജറാത്ത്‌ ജയന്റ്സും ഭിൽവാര കിംഗ്‌സും തമ്മിലുള്ള മത്സരത്തിൽ ഭിൽവാര കിംഗ്സിന് 57 റൺസിന്റെ കൂറ്റൻ ജയം, കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത്‌ ജയന്റ്സ് ക്യാപ്റ്റൻ വിരേന്ദർ സേവാഗ് ഭിൽവാര കിംഗ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഭിൽവാര കിംഗ്സിന്റെ ഓപ്പണർമാരായ സൗത്ത് ആഫ്രിക്കൻ താരം മോർണി വാൻ വയ്ക്കും(50) അയർലൻഡ് താരം വില്യം പോർട്ടർഫീൽഡും(64) മികച്ച തുടക്കമാണ് ടീമിന് നൽകിയത്, ഇരുവരും അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോൾ കിംഗ്സിന്റെ സ്കോർ അതിവേഗം 100 കടന്നു, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 117 റൺസിന്റെ കൂട്ട്കെട്ട് പണിതുയർത്തി, അവസാന ഓവറുകളിൽ ജസൽ കരിയയും (43) കത്തിക്കയറിയപ്പോൾ ഭിൽവാര കിംഗ്സ്  നിശ്ചിത 20 ഓവറിൽ 222/4 എന്ന മികച്ച സ്കോറിൽ എത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത്‌ ജയന്റ്സിന് മികച്ച ഫോമിൽ ആയിരുന്ന കെവിൻ ഒബ്രിയാനെ (2) തുടക്കത്തിൽ തന്നെ നഷ്ടമായി ഫിഡൽ എഡ്വാഡ്സിന്റെ ബോളിൽ ബൗൾഡ് ആവുകയായിരുന്നു, ക്യാപ്റ്റൻ സേവാഗ് 27 റൺസ് എടുത്തെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോൾ ഗുജറാത്ത്‌ ജയന്റ്സ് പരുങ്ങലിലായി, 96/8 എന്ന നിലയിൽ തകർന്നടിഞ്ഞ ഗുജറാത്ത്‌ ജയന്റ്സിനെ അർധ സെഞ്ച്വറി നേടിയ യശ്പാൽ സിംഗിന്റെ (57) ഇന്നിംഗ്സ് ആണ് 165 എന്ന സ്കോറിൽ എങ്കിലും എത്തിച്ചത്, മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച വില്യം പോർട്ടർഫീൽഡ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ മികച്ച ബോളിംഗ് പ്രകടനം നടത്തിയ ശ്രീശാന്തിന്റെ മികവാണ് ഗുജറാത്ത് ജയന്റ്സിനെ തകർക്കുന്നതിൽ നിർണായകമായത് 4 ഓവറിൽ 36 റൺസ് വഴങ്ങി ഏറെ അപകടകാരികളായ ലെൻഡൽ സിമൺസ് (1) എൽട്ടൺ ചിഗുബുര (2) തിസാര പെരേര (11) എന്നിവരെയാണ് ശ്രീശാന്ത് വീഴ്ത്തിയത്, സിമൺസിനെയും, തിസാര പെരേരയെയും വിക്കറ്റ് കീപ്പർ മോർണി വാൻ വയ്ക്കിന്റെ കൈകളിൽ എത്തിച്ചപ്പോൾ ചിഗുമ്പുരയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *