Categories
Cricket India Latest News Video

W W W ! രണ്ടാമത്തെ ഓവറിൽ തന്നെ എല്ലാവരെയും ഞെട്ടിച്ചു അർശ്ദീപ് : വിക്കറ്റുകളുടെ വീഡിയോ കാണാം

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ ടീം ഇന്ത്യയുടെ തകർപ്പൻ ബോളിങ് പ്രകടനത്തോടെ ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി പരമ്പരയ്ക്ക് തുടക്കം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഓസ്ട്രേലിയൻ പരമ്പരയിൽ കളിച്ച ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ബാംഗ്ലൂരിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് പരിശീലനത്തിന് പോയതോടെ ഋഷഭ് പന്ത്, അർഷദീപ് സിംഗ് എന്നിവർ ടീമിൽ തിരിച്ചെത്തി. സ്പിന്നർ ചഹാലിനും ഇന്നത്തെ മത്സരത്തിന് പൂർണ കായികക്ഷമത കൈവരിക്കാത്ത ബൂമ്രക്കും പകരം അശ്വിനും ദീപക് ചഹാറും ടീമിൽ ഇടംപിടിച്ചു.

നല്ല രീതിയിൽ റൺസ് ഒഴുകുന്ന ഒരു ബാറ്റിംഗ് പിച്ചാണ് കാര്യവട്ടം സ്റ്റേഡിയത്തിലേത് എന്നാണ് എല്ലാവരും വിലയിരുത്തിയത്. എന്നാൽ എല്ലാ പ്രതീക്ഷകളെയും കാറ്റിൽപറത്തി ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

ഇന്ത്യക്കായി ആദ്യ ഓവർ എറിയാൻ എത്തിയത് ദീപക് ചഹാർ. ഓവറിലെ അവസാന പന്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ ടെമ്പ ബാവുമയെ ക്ലീൻ ബോൾഡ് ആക്കി അദ്ദേഹം ഇന്ത്യൻ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചു. നാല് പന്ത് നേരിട്ട് റൺ ഒന്നും എടുക്കാതെയാണ് ബാവുമ പുറത്തായത്.

രണ്ടാം ഓവർ എറിഞ്ഞത് ഇടംകൈയ്യൻ പേസർ അർഷദീപ് സിംഗ്. മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച ഓവറിൽ താരം മൂന്ന് ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ ആണ് വീഴ്ത്തിയത്. കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിൽ സിംഗ് ടീമിൽ കളിച്ചിരുന്നില്ല. ബാംഗ്ലൂരിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നെസ് ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.

രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ അപകടകാരിയായ ബാറ്റർ ഡീ കോക്കിനെ ക്ലീൻ ബോൾഡ് ആക്കി അദ്ദേഹം വരവറിയിച്ചു. അഞ്ചാം പന്തിൽ റൂസോ വിക്കറ്റ് കീപ്പർക്ക് എഡ്ജ് ചെയ്ത് പുറത്തായി. അവസാന പന്തിൽ പരിചയസമ്പന്നനായ ബാറ്റർ ഡേവിഡ് മില്ലറിനെ നേരിട്ട ആദ്യ പന്തിൽ തന്നെ ക്ലീൻ ബോൾഡ് ആക്കി അർഷദീപ് സിംഗ്. ഇതോടെ അവരുടെ നില പരുങ്ങലിൽ ആയിരിക്കുകയാണ്.

രണ്ടാമത്തെ ഓവറിൽ തന്നെ എല്ലാവരെയും ഞെട്ടിച്ചു അർശ്ദീപ് : വിക്കറ്റുകളുടെ വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *