Categories
Cricket

പമ്പരം കറങ്ങുന്നത് പോലെ കറങ്ങുന്നത് കണ്ടോ ! ദീപ്തി ശർമയുടെ കിടിലൻ 360° റണ്ണൗട്ട് : വീഡിയോ കാണാം

ഏഷ്യകപ്പിലെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള  മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 41 റൺസ് ജയം, മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, തകർച്ചയോടെ ആയിരുന്നു ഇന്ത്യൻ ഇന്നിങ്ങ്സിന്റെ തുടക്കം സ്മൃതി മന്ദാനയെ (6) സുഗന്ധിക കുമാരി മടക്കി അയച്ചപ്പോൾ, ഷഫാലി വർമയെ (10) രണസിംഗ, ഷെഹാനിയുടെ കൈകളിൽ എത്തിച്ചു, 23/2 എന്ന നിലയിൽ പരുങ്ങലിൽ ആയ ഇന്ത്യയെ പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ജെമീമ റോഡ്രിഗസ്സും (76) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (33) കരകയറ്റുകയായിരുന്നു, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 92 റൺസ് കൂട്ടിച്ചേർത്തു, ഇന്ത്യൻ ഇന്നിങ്ങ്സിൽ ഏറെ നിർണായകമായത് ഈ കൂട്ട് കെട്ട് ആണ്.

ക്രീസിൽ എത്തിയത് മുതൽ ശ്രീലങ്കൻ ബോളർമാരെ ആക്രമിച്ച് കളിച്ച ജെമീമ റോഡ്രിഗസ്സ് റൺ റേറ്റ് താഴാതെ ഇന്ത്യൻ സ്കോർ ബോർഡ്‌ ചലിപ്പിച്ചു, 53 ബോളിൽ 11 ഫോറും 1 സിക്സും അടക്കമാണ് താരം 76 റൺസ് നേടിയത്, ജെമീമക്ക് പിന്തുണയുമായി ഹർമൻപ്രീത് കൗറും ക്രീസിൽ നിന്നപ്പോൾ നിശ്ചിത 20 ഓവറിൽ 150/6 എന്ന മികച്ച നിലയിൽ ഇന്ത്യ എത്തി, 3 വിക്കറ്റ് വീഴ്ത്തിയ ഒഷാഡി രണസിംഗ ശ്രീലങ്കയ്ക്കായി ബോളിങ്ങിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും വിജയ പ്രതീക്ഷ ഉണർത്താനായില്ല, ഇടവേളകളിൽ വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോൾ 109 റൺസിന് ലങ്കൻ നിരയിൽ എല്ലാവരും കൂടാരം കയറി, 30 റൺസ് എടുത്ത ഹസിനി പെരേരയും 26 റൺസ് എടുത്ത ഹർഷിത മാധവിയും 11 റൺസ് എടുത്ത രണസിംഗയ്ക്കും മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടക്കാൻ ആയത്.

മത്സരത്തിലെ ആറാം ഓവറിൽ ശ്രീലങ്കയുടെ ഷെഹാനിയെ മികച്ച ഒരു ഡയറക്റ്റ് ഹിറ്റിലൂടെ ദീപ്തി ശർമ റൺഔട്ട്‌ ആക്കി, സിംഗിളിനായി
ശ്രമിച്ച ലങ്കൻ താരങ്ങളുടെ കണക്ക് കൂട്ടൽ തെറ്റിക്കുന്നതായിരുന്നു ദീപ്തി ശർമയുടെ അതി വേഗ ഫീൽഡിങ്, ഷെഹാനി ഒരിക്കലും തന്റെ ഭാഗത്തേക്ക്‌ ദീപ്തി റൺഔട്ടിങ് ശ്രമിക്കും എന്ന് കരുതിയതേയില്ല, കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് എല്ലാം അവസാനിച്ചിരുന്നു, ഇന്ത്യൻ ടീമിലെ മികച്ച ഫീൽഡർമാരിൽ ഒരാളാണ് ദീപ്തി ശർമ, മത്സരത്തിൽ 4 ഓവറിൽ വെറും 15 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്താനും താരത്തിന് സാധിച്ചു.

https://twitter.com/cricketfanvideo/status/1576150321566343168?t=di62SHjA0IWjoPLTLbkgXw&s=19

Leave a Reply

Your email address will not be published. Required fields are marked *