Categories
Cricket Latest News Video

അമ്മച്ചി പാമ്പ് ! കളി തടസ്സപ്പെടുത്തി ഗ്രൗണ്ടിൽ പാമ്പ് ,ഒടുവിൽ സ്റ്റാഫുകൾ ഇടപെട്ടു:വീഡിയോ കാണാം

ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ ടീം ഇന്ത്യക്ക് തകർപ്പൻ തുടക്കം. ഓപ്പണർമാരായ നായകൻ രോഹിത് ശർമയും കെ എൽ രാഹുലും തുടക്കംമുതലേ ആക്രമിച്ച് കളിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ദക്ഷിണാഫ്രിക്കൻ ബോളർമാരെ തലങ്ങും വിലങ്ങുമായി പ്രഹരിക്കുകയായിരുന്നു ഇരുവരും.

ഇന്ത്യക്ക് വേണ്ടി രണ്ട് താരങ്ങൾ തമ്മിൽ അന്താരാഷ്ട്ര ട്വന്റി ട്വന്റിയിൽ എടുത്ത ഏറ്റവും കൂടുതൽ കൂട്ടുകെട്ട് റൺസിന് ഉള്ള റെക്കോർഡ് രോഹിതും രാഹുലും തങ്ങളുടെ പേരിലാക്കി. ധവാനും രോഹിതും ചേർന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യക്ക് വേണ്ടി ഇതുവരെ ഏറ്റവും കൂടുതൽ കൂട്ടുകെട്ട് റൺസ് നേടിയിട്ടുണ്ടായിരുന്നത്.

പാക്കിസ്ഥാൻ താരങ്ങളായ ബാബർ അസമിന്റെയും റിസ്‌വാന്റെയും പേരിലുള്ള ഒരു റെക്കോർഡും അവർ ഇന്ന് തങ്ങളുടെ പേരിലാക്കി. അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരങ്ങളിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ചുറി കൂട്ടുകെട്ടിന്റെ റെക്കോർഡ്. ഈ പാക്കിസ്ഥാൻ താരങ്ങൾ ഇതുവരെ 14 മത്സരങ്ങളിൽ അർദ്ധ സെഞ്ചുറി കൂട്ടുകെട്ട് നേടിയിട്ടുണ്ട്. എന്നാൽ രാഹുലും രോഹിതും ഇന്ന് പതിനഞ്ചാമത്തെ അർദ്ധ സെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കി.

9.5 ഓവറിൽ 96 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു നായകൻ രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്. 37 പന്തിൽ നിന്നും 43 റൺസ് എടുത്ത ശർമയെ സ്പിന്നർ കേശവ് മഹാരാജാണ് പുറത്താക്കിയത്. വെറും 24 പന്തിൽ അർദ്ധ സെഞ്ചുറി തികച്ച് രാഹുൽ 28 പന്തിൽ 57 റൺസ് എടുത്ത് മഹാരാജിന്റെ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി.

മത്സരത്തിനിടെ ഗ്രൗണ്ടിൽ ഒരു പാമ്പിനെ കണ്ടത് എല്ലാവരെയും അമ്പരപ്പിച്ചു. ഇന്ത്യയുടെ ഏഴാം ഓവർ പൂർത്തിയായതിന് ശേഷം അടുത്ത ഓവറിന്റെ തയ്യാറെടുപ്പ് നടത്തുന്ന സമയത്ത് രണ്ട് ദക്ഷിണാഫ്രിക്കൻ ഫീൽഡർമാരാണ് പാമ്പിനെ ആദ്യം കണ്ടത്. ഉടനെ ഇവർ രാഹുലിനോടും ഫീൽഡ് അമ്പയർമാരോടും വ്യക്തമാക്കി. ഉടനെ തന്നെ ഗ്രൗണ്ട് സ്റ്റാഫ് ഉപകരണങ്ങൾ ഉപയോഗിച്ച് അതിനെ എടുത്തുമാറ്റി. ശേഷം മത്സരം തുടരുകയായിരുന്നു.

വീഡിയോ :

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ തെമ്പാ ബാവുമാ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ഇന്ത്യ വിജയിച്ച ആദ്യ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഇന്ത്യ ഇന്നും നിലനിർത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ ടീമിൽ ഒരു മാറ്റം വരുത്തി. സ്പിന്നർ തബ്രൈസ് ഷംസിക്ക്‌ പകരം പേസർ ലുങ്കി എൻഗിടി ടീമിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *