ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237/3 എന്ന കൂറ്റൻ ടോട്ടൽ നേടി, ടോസ് നേടിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ തെമ്പ ബവൂമ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായായിരുന്നു, ആദ്യ മത്സരത്തിലെ ടീമിനെ ഇന്ത്യ നില നിർത്തിയപ്പോൾ, ഒരു മാറ്റവുമായാണ് സൗത്ത് ആഫ്രിക്ക കളത്തിൽ ഇറങ്ങിയത്, പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇന്ത്യ 8 വിക്കറ്റിന് ജയിച്ചിരുന്നു, അതിനാൽ ഇന്നത്തെ മൽസരം കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
മികച്ച തുടക്കമാണ് ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും ഇന്ത്യക്ക് സമ്മാനിച്ചത്, പവർ പ്ലേ ഓവറിൽ ഇരുവരും ബൗണ്ടറികളിലൂടെ റൺസ് കണ്ടെത്തിയപ്പോൾ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു, ആദ്യ 6 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 57 റൺസ് എടുക്കാൻ ഇന്ത്യൻ ഓപ്പണർമാർക്ക് സാധിച്ചു, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസ് കൂട്ടിച്ചേർത്തു, 43 റൺസ് എടുത്ത രോഹിത്തിന്റെ വിക്കറ്റ് ആണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത് കേശവ് മഹാരാജ് ആണ് രോഹിത്തിനെ വീഴ്ത്തിയത്, പിന്നാലെ അർധ സെഞ്ച്വറി നേടിയ രാഹുലിനെയും (53) മഹാരാജ് വീഴ്ത്തി.
പിന്നീട് ക്രീസിൽ ഒത്തു ചേർന്ന വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ക്രീസിൽ ഒത്തു ചേർന്നത്തോടെ ഇന്ത്യൻ സ്കോർ ബോർഡ് ശര വേഗത്തിൽ കുതിച്ചു, ക്രീസിൽ എത്തിയത് മുതൽ തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ സൂര്യകുമാർ നിർദാക്ഷിണ്യം സൗത്ത് ആഫ്രിക്കൻ ബോളർമാരെ തലങ്ങും വിലങ്ങും അടിച്ച് പറത്തി, 18 ബോളിൽ അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ വെറും 22 ബോളിൽ 5 ഫോറും 5 സിക്സും അടക്കം 61 റൺസ് നേടിയാണ് മടങ്ങിയത്, മറുവശത്ത് 49* റൺസ് നേടി പുറത്താകാതെ നിന്ന വിരാട് കോഹ്ലിയും ഇന്ത്യൻ ടോട്ടൽ 237 ൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ബവൂമയെ നഷ്ടമായി അർഷ്ദീപ് സിംഗ് എറിഞ്ഞ മത്സരത്തിലെ രണ്ടാം ഓവറിൽ വിരാട് കോഹ്ലിയുടെ കൈയിൽ എത്തുകയായിരുന്നു, മൂന്നാമനായി ക്രീസിലെത്തിയ റോസോയെ ആ ഓവറിൽ തന്നെ അർഷ്ദീപ് മടക്കി അയച്ചു, ഷോട്ടിന് ശ്രമിച്ച റോസോയ്ക്ക് പിഴച്ചു ഉയർന്ന് പൊങ്ങിയ ബോൾ ദിനേശ് കാർത്തിക് “കൈയ്യിലൊതുക്കി” 2 പ്രാവശ്യം കൈയിൽ നിന്ന് വഴുതി ബോൾ നിലത്ത് വീണു എന്ന് തോന്നിച്ചെങ്കിലും, മൂന്നാം ശ്രമത്തിൽ കാർത്തിക് ബോൾ കൈയിലൊതുക്കുകയായിരുന്നു.