ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 16 റൺസ് ജയം, ഇതോടെ 3 മൽസരങ്ങളടങ്ങിയ പരമ്പര ഒരു മൽസരം ശേഷിക്കെ ഇന്ത്യ 2-0 ന് സ്വന്തമാക്കി, ടോസ് നേടിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ തെമ്പ ബവൂമ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായായിരുന്നു,
മികച്ച തുടക്കമാണ് ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും ഇന്ത്യക്ക് സമ്മാനിച്ചത്, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസ് കൂട്ടിച്ചേർത്തു, 43 റൺസ് എടുത്ത രോഹിത്തിന്റെ വിക്കറ്റ് ആണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത് കേശവ് മഹാരാജ് ആണ് രോഹിത്തിനെ വീഴ്ത്തിയത്, പിന്നാലെ അർധ സെഞ്ച്വറി നേടിയ രാഹുലിനെയും (57) മഹാരാജ് വീഴ്ത്തി.
പിന്നീട് ക്രീസിൽ ഒത്തു ചേർന്ന വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ക്രീസിൽ ഒത്തു ചേർന്നത്തോടെ ഇന്ത്യൻ സ്കോർ ബോർഡ് ശര വേഗത്തിൽ കുതിച്ചു, ക്രീസിൽ എത്തിയത് മുതൽ തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ സൂര്യകുമാർ നിർദാക്ഷിണ്യം സൗത്ത് ആഫ്രിക്കൻ ബോളർമാരെ തലങ്ങും വിലങ്ങും അടിച്ച് പറത്തി, 18 ബോളിൽ അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ വെറും 22 ബോളിൽ 5 ഫോറും 5 സിക്സും അടക്കം 61 റൺസ് നേടിയാണ് മടങ്ങിയത്, മറുവശത്ത് 49* റൺസ് നേടി പുറത്താകാതെ നിന്ന വിരാട് കോഹ്ലിയും ഇന്ത്യൻ സ്കോർ 237 ൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ബവൂമയെ നഷ്ടമായി അർഷ്ദീപ് സിംഗ് എറിഞ്ഞ മത്സരത്തിലെ രണ്ടാം ഓവറിൽ വിരാട് കോഹ്ലിയുടെ കൈകളിൽ എത്തുകയായിരുന്നു, മൂന്നാമനായി ക്രീസിലെത്തിയ റോസോയെ ആ ഓവറിൽ തന്നെ അർഷ്ദീപ് മടക്കി അയച്ചു, 33 റൺസ് എടുത്ത ഐഡൻ മാർക്രം നന്നായി കളിച്ചെങ്കിലും അക്സർ പട്ടേലിന്റെ മികച്ച ഒരു ബോളിൽ കുറ്റി തെറിക്കുകയായിരുന്നു, പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ഡേവിഡ് മില്ലറും(106) ഡി കോക്കും (69) സൗത്താഫ്രിക്കയെ മുന്നിലേക്ക് നയിച്ചു, ഇരുവരും ചേർന്ന് 174 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പണിതുയർത്തി, അവസാന ഓവറുകളിൽ തകർത്തടിച്ചിട്ടും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിന് 16 റൺസ് അകലെ സൗത്ത് ആഫ്രിക്കൻ പോരാട്ടം അവസാനിച്ചു.
മത്സരത്തിൽ ഡേവിഡ് മില്ലർ നേടിയ മിന്നുന്ന സെഞ്ച്വറിയാണ് ഇന്ത്യ ഉയർത്തിയ വലിയ വിജയ ലക്ഷ്യത്തിന്റെ അടുത്ത് എത്താൻ സൗത്ത് ആഫ്രിക്കയെ സഹായിച്ചത്, 69 റൺസ് എടുത്തെങ്കിലും മത്സരത്തിന്റെ തുടക്കത്തിൽ താളം കണ്ടെത്താനാകാതെ വിഷമിച്ച ഡി കോക്ക് പതുക്കെയാണ് കളിച്ചത് ഇത് സൗത്ത് ആഫ്രിക്കയുടെ വിജയത്തിന് തടസ്സമായി, ബാറ്റിങ്ങിലെ തന്റെ മെല്ലെപ്പോക്ക് ടീമിന്റെ തോൽവിക്ക് കാരണമായി എന്ന് മനസിലാക്കിയ ഡി കോക്ക് തന്നോട് വന്ന് ക്ഷമ ചോദിച്ചതായി മൽസര ശേഷം മില്ലർ പറഞ്ഞു.