ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഡക്ക് വർത്ത്- ലൂയിസ് നിയമ പ്രകാരം ഇന്ത്യക്ക് 5 റൺസ് വിജയം, മത്സര ശേഷം ഓരോ യുക്തിരഹിതമായ ആരോപണങ്ങളുമായി വന്നിരിക്കുകയാണ് ബംഗ്ലാദേശ് ആരാധകരും പാകിസ്താൻ ആരാധകരും മഴ പെയ്ത് ഔട്ട് ഫീൽഡ് നനഞ്ഞു കുതിർന്നിട്ടും ഇന്ത്യയെ സഹായിക്കാനായി അമ്പയർമാർ മത്സരം പുനരാരംഭിക്കാൻ തീരുമാനിച്ചു എന്നതാണ് ഏറ്റവും വലിയ ആരോപണം, മഴ പെയ്ത് കളി നിർത്തുമ്പോൾ ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യ പിന്നിലായിരുന്നു, എന്നാൽ ഇങ്ങനെയുള്ള അവസരങ്ങളിൽ ഏറ്റവും ബുദ്ധിമുട്ട് ഫീൽഡ് ചെയ്യുന്ന ടീമിനാണ് കാരണം ബോളർമാർക്കും ഫീൽഡർമാർക്കും ബോൾ ഗ്രിപ് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും ഇത്തരം നനഞ്ഞ ഔട്ട് ഫീൽഡിൽ, അത് കൊണ്ട് തന്നെ മത്സരം തോറ്റതിന് ഇത്തരം കാര്യങ്ങളിൽ പഴി ചാരുന്ന ആരാധകക്കൂട്ടങ്ങളോട് ഒന്നേ പറയാനുള്ളൂ, “ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം”
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബുൾ ഹസൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത് ഇന്ത്യൻ നിരയിൽ ദീപക് ഹൂഡയ്ക്ക് പകരം അക്സർ പട്ടേൽ തിരിച്ചെത്തിയപ്പോൾ ബംഗ്ലാദേശ് നിരയിൽ സൗമ്യ സർക്കാറിന് പകരം ഷൊറിഫുൾ ഇസ്ലാം ഇടം നേടി, ക്യാപ്റ്റൻ രോഹിത് ശർമ (2) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും അർധ സെഞ്ച്വറിയുമായി കെ.എൽ രാഹുൽ ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു പിന്നാലെ കോഹ്ലിയും അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യക്ക് 184 എന്ന മികച്ച സ്കോറിൽ എത്താൻ സാധിച്ചു.
185 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ബംഗ്ലാദേശിന് മിന്നുന്ന തുടക്കമാണ് വിക്കറ്റ് കീപ്പർ ലിട്ടൺ ദാസ് (60) സമ്മാനിച്ചത്, പവർ പ്ലേ ഓവറുകളിൽ ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ച ലിട്ടൺ ദാസ് അതി വേഗത്തിൽ റൺ സ്കോർ ചെയ്തു, ഒരു ഘട്ടത്തിൽ ബംഗ്ലാദേശ് വിജയത്തിലേക്ക് എന്ന് തോന്നിച്ചപ്പോൾ നിർണായകമായത് ലിട്ടൺ ദാസ് റൺ ഔട്ട് ആയത് ആയിരുന്നു, എട്ടാം ഓവറിൽ രണ്ടാം റൺസിനായി ശ്രമിച്ച ലിട്ടൺ ദാസിനെ ഡീപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്നു കെ.എൽ രാഹുൽ മികച്ച ഒരു ഡയറക്റ്റ് ഹിറ്റിലൂടെ പുറത്താക്കുകയായിരുന്നു, ഈ റൺ ഔട്ട് ആണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് വരാൻ സഹായിച്ചത്, പിന്നീട് വന്നവർക്കൊന്നും നിലയുറപ്പിക്കാൻ സാധിക്കാതെ വന്നപ്പോൾ ഇന്ത്യ വിജയത്തിലേക്ക് എത്തുകയായിരുന്നു, പുറത്താകാതെ 64* റൺസ് നേടിയ കോഹ്ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
മത്സരത്തിൽ തോറ്റതിന് ഓരോ ന്യായീകരണങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാൻ ആരാധർക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ ആരാധകരും ദിനേശ് കാർത്തിക്കിന്റെ റൺ ഔട്ട് ശരിക്കും ഔട്ട് ആയിരുന്നോ എന്നാണ് ഇന്ത്യൻ ആരാധകർ ചോദിക്കുന്നത്, കാരണം ബോൾ സ്റ്റമ്പിൽ തട്ടുന്നതിന് മുന്നേ ബംഗ്ലാദേശ് താരം ഷൊറിഫുൾ ഇസ്ലാം കൈ കൊണ്ട് തട്ടി സ്റ്റമ്പ് ഇളക്കിയിരുന്നു ഇത്തരം അവസരങ്ങളിൽ സംശയത്തിന്റെ ആനുകൂല്യം ബാറ്റർക്ക് ലഭിക്കേണ്ടതാണ് എന്നാൽ തേർഡ് അമ്പയർ ഇത് ഔട്ട് വിധിച്ചു, തോറ്റത് അംഗീകരിക്കാതെ ഓരോ ന്യായീകരണങ്ങളുമായി വരുന്ന ബംഗ്ലാദേശ് ആരാധകർക്ക് ഈ റൺഔട്ടിനെക്കുറിച്ച് വല്ലതും പറയാനുണ്ടോ എന്നാണ് ഇന്ത്യൻ ആരാധകർ ചോദിക്കുന്നത്.