ട്വന്റി-20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ സിബാബ് വെയെ നേരിടുകയാണ്, ഇന്ത്യ നേരത്തെ തന്നെ സെമിഫൈനൽ ബർത്ത് ഉറപ്പിച്ചിട്ടുള്ളതിനാലും സിബാബ് വെ ടൂർണമെന്റിൽ നിന്ന് പുറത്തായതിനാലും ഇന്നത്തെ മത്സരത്തിന് വലിയ പ്രസക്തി ഇല്ല, ഒരു പക്ഷെ ഈ മത്സരത്തിൽ ഇന്ത്യയെ അട്ടിമറിച്ച് സിബാബ് വെ വിജയം നേടിയാൽ പോലും ഗ്രൂപ്പ് ചാമ്പ്യൻമാർ ആയി തന്നെ ഇന്ത്യക്ക് സെമിഫൈനലിലേക്ക് മുന്നേറാം.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, 2 മാറ്റങ്ങളുമായാണ് സിബാബ് വെൻ ടീം കളത്തിലിറങ്ങിയത്, ഇന്ത്യ ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തി, രോഹിത് ശർമ (15) പെട്ടന്ന് പുറത്തായെങ്കിലും അർധ സെഞ്ച്വറിയുമായി കെ.എൽ രാഹുൽ (51) ഇന്ത്യയെ മുന്നോട്ട് നയിച്ചപ്പോൾ ഇന്ത്യൻ സ്കോർ മുന്നോട്ട് കുതിച്ചു, രാഹുലിന് പിന്തുണയുമായി വിരാട് കോഹ്ലിയും (26) മറുവശത്ത് ഉണ്ടായിരുന്നു, ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 50 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
സൂര്യകുമാർ യാദവ് ക്രീസിലെത്തിയതോടെ മത്സരത്തിൽ ഇന്ത്യ ടോപ് ഗിയറിലേക്ക് മാറുകയായിരുന്നു, തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച് കൊണ്ട് ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച് സൂര്യകുമാർ നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് അതി വേഗത്തിൽ കുതിച്ചു, വെറും 25 ബോളിൽ ആണ് 6 ഫോറും 4സിക്സും അടക്കം സൂര്യകുമാർ 61* റൺസ് നേടിയത്, റിച്ചാർഡ് നഗ്രാവ എറിഞ്ഞ അവസാന ഓവറിലെ ഓഫ് സൈഡിൽ വൈഡ് എന്ന് കരുതിയ ബോളിൽ 2 മനോഹരമായ സിക്സ് ഉൾപ്പെടെ ആയിരുന്നു സൂര്യകുമാറിന്റെ ഈ തകർപ്പൻ ഇന്നിംഗ്സ്.
വീഡിയോ :