Categories
Latest News

ക്യാപ്റ്റൻ കൂൾ അല്ല !ഫീൽഡിങ്ങിലെ പിഴവ്, ഷമിയോട് ദേഷ്യപ്പെട്ട് രോഹിത് ; വീഡിയോ

സെമിഫൈനലിൽ ഇന്ത്യ ഉയർത്തിയ 169 വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ശക്തമായ നിലയിൽ. വിക്കറ്റ് ഒന്നും നഷ്ട്ടപ്പെടാതെ 11 ഓവറിൽ 108 റൺസ് നേടിയിട്ടുണ്ട്. വിജയിക്കാൻ ഇനി 9 ഓവറിൽ 61 റൺസ് മാത്രം നേടിയാൽ മതി. 29 പന്തിൽ 38 റൺസുമായി ക്യാപ്റ്റൻ ബട്ട്ലറും, 37 പന്തിൽ 66 റൺസുമായി അലക്സ് ഹെയ്ൽസുമാണ് ക്രീസിൽ.

ഇന്ത്യൻ ബൗളർമാരെ ആദ്യ പന്ത് മുതൽ ആക്രമിച്ചാണ് ഇംഗ്ലണ്ട് ഓപ്പണർമാർ തുടങ്ങിയത്. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽ 13 റൺസും പവർ പ്ലേ  അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് സ്‌കോർ ബോർഡിൽ 63 റൺസുണ്ടായിരുന്നു. അതേസമയം മത്സരത്തിനിടെ  ബൗണ്ടറിയിലൂടെ തന്നെ ഇംഗ്ലണ്ട് സ്‌കോർ നേടുന്നതിനിടെ ഫീല്ഡിങ് പിഴവ് മൂലം അധിക റൺസ് വഴങ്ങിയത് ക്യാപ്റ്റൻ രോഹിത് ശർമയെ ചൊടിപ്പിച്ചിരുന്നു.

ഹർദിക് പാണ്ഡ്യ എറിഞ്ഞ ഒമ്പതാം ഓവറിലെ രണ്ടാം പന്തിൽ 2 റൺസ് മാത്രം വഴങ്ങേണ്ടിയിരുന്നിടത്ത്‌ 4 റൺസാണ് ഓടിയെടുക്കാൻ ഷമി അനുവദിച്ചത്. ബൗണ്ടറിക്ക് അടുത്ത് വെച്ച് ഓടിയെത്തി പന്ത് കൈക്കുള്ളിലാക്കിയ ഷമി,
വിക്കറ്റ് കീപ്പർക്ക് പന്തെറിയുന്നതിന് പകരം തന്റെ അടുത്ത് എത്തിയ ഭുവനേശ്വർ കുമാറിനെ ഏൽപ്പിക്കാനാണ് ഷമി ശ്രമിച്ചത്.

എന്നാൽ ഏറ് പിഴച്ചതോടെ ഭുവനേശ്വർ കുമാറിനെ കടന്ന് പന്ത് പോയി. ഇതോടെ 2 റൺസ് കൂടുതൽ ഓടി എടുക്കാൻ ഇംഗ്ലണ്ട് ഓപ്പണർമാർക്ക് അവസരം ലഭിച്ചു. ഷമിയുടെ പിഴവ് ശ്രദ്ധയിൽപ്പെട്ട രോഹിത് ആത്മസംയമനം പാലിക്കാനായി. തുടർന്ന് ദേഷ്യപ്പെടുകയായിരുന്നു. പന്തെറിഞ്ഞ ഹർദിക് പാണ്ഡ്യയും അതൃപ്തി പ്രകടിപ്പിച്ചു.

നേരെത്തെ ഹർദിക് പാണ്ഡ്യയുടെ (33 പന്തിൽ 63) ഇന്നിംഗ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 40 പന്തിൽ 50 റൺസ് നേടിയ കോഹ്ലിയും മികച്ച പിന്തുണ നൽകി. 28 പന്തിൽ 27 റൺസ് നേടി രോഹിതും, 5 പന്തിൽ 5 റൺസ് നേടിയ രാഹുലും ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകുന്നതിൽ പരാജയപ്പെട്ടു. 10 പന്തിൽ 14 റൺസ് നേടി സൂര്യകുമാർ യാദവ് ഇത്തവണ നിരാശപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *