ന്യുസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 7 വിക്കറ്റ് നഷ്ട്ടത്തിൽ 306 റൺസ്. ശ്രയസ് അയ്യർ (80), ധവാൻ (72), ഗിൽ (50) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് മികച്ച നേടികൊടുത്തത്. അവസാന ഓവറുകളിൽ ആക്രമിച്ച് കളിച്ച വാഷിങ്ടൺ സുന്ദറാണ് ഇന്ത്യൻ 300 കടത്തിയത്. 16 പന്തിൽ 37 റൺസ് നേടിയിരുന്നു.
ഓപ്പണിങ്ങിൽ എത്തിയ ധവാനും ഗിലും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസ് നേടി. 24ആം ഓവറിൽ ഫിഫ്റ്റി തികച്ച ശുബ്മാൻ ഗില്ലിനെ ഫെർഗൂസൻ പുറത്താക്കിയതോടെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായത്. തൊട്ടടുത്ത ഓവറിൽ 72 റൺസ് നേടിയ ക്യാപ്റ്റൻ ധവാനും പുറത്തായി. സൗത്തിയുടെ ഡെലിവറിയിൽ ഫിൻ അലൻ ക്യാച്ച് എടുക്കുകയായിരുന്നു.
പിന്നാലെ ക്രീസിലെത്തിയത് റിഷഭ് പന്തും ശ്രയസ് അയ്യറുമായിരുന്നു. മോശം ഫോമിൽ തുടരുന്ന റിഷഭ് പന്ത് ഇത്തവണയും ദയനീയമായി മടങ്ങി. 23 പന്തിൽ 15 റൺസുമായി നിൽക്കെ ഫെർഗൂസൻ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. അതെ ഓവറിൽ തന്നെ ക്രീസിൽ എത്തിയ സൂര്യകുമാർ യാദവിനെയും ഫെർഗൂസൻ മടക്കി. 3 പന്തിൽ 4 റൺസ് നേടിയിരുന്നു.
മത്സരത്തിനിടെ സാമര്‍ത്ഥ്യത്തോടെ മാറി നിന്ന് ഓഫ് സൈഡിലൂടെ ഷോട്ട് കളിക്കാൻ ശ്രമിച്ച അയ്യറിനെ പന്തെറിയുകയായിരുന്ന മില്നെ തിരിച്ച് പണി കൊടുത്തിരുന്നു. അയ്യറിന്റെ ഇന്നിംഗ്സിലെ പതിവ് ഷോട്ടുകളിൽ ഒന്നാണിത്. അയ്യറിന്റെ നീക്കം മനസ്സിലാക്കിയ മില്നെ നീങ്ങുന്നതിനിടെ അനുസരിച്ച് ദേഹം ലക്ഷ്യമാക്കി ഫുൾ ലെങ്ത്തിൽ പന്തെറിഞ്ഞു. പന്ത് ആകട്ടെ കാലിന്റെ വിടവിലൂടെ നീങ്ങുകയും ചെയ്തു. ഇതോടെ ഒന്നും ചെയ്യാനാകത്തെ നോക്കി നിൽക്കേണ്ടി വന്നു. പിന്നാലെ ചിരിയോടെയാണ് അയ്യർ പ്രതികരിച്ചത്.