ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ശ്രേയസ്സ് അയ്യർ (80) ശിഖർ ധവാൻ (72) ഗിൽ (50) എന്നിവർ നേടിയ അർധ സെഞ്ച്വറികളുടെ മികവിൽ 306/7 എന്ന മികച്ച സ്കോർ നേടാൻ സാധിച്ചു, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ വില്യംസൺ ഇന്ത്യയെ ബാറ്റിംഗിനിന് അയക്കുകയായിരുന്നു, ട്വന്റി-20 പരമ്പരയിലെ സ്‌ക്വാഡിൽ ഉണ്ടായിരുന്നിട്ടും പ്ലെയിങ് ഇലവനിൽ ഉൾപ്പെടാതിരുന്ന സഞ്ജു സാംസണും ഗില്ലും ഇന്നത്തെ മത്സരത്തിൽ ടീമിൽ ഇടം നേടി.
മികച്ച തുടക്കമാണ് ഓപ്പണർമാരായ ഗില്ലും ധവാനും ഇന്ത്യക്ക് സമ്മാനിച്ചത്, അർധ സെഞ്ച്വറികളുമായി ഇരുവരും നന്നായി കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് വേഗത്തിൽ ചലിച്ചു, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി, ഗില്ലിനെ വീഴ്ത്തി ലോക്കി ഫെർഗുസൺ കിവീസിന് ആദ്യ ബ്രേക്ക് ത്രു സമ്മാനിച്ചു, ഗില്ലിന് പിന്നാലെ ക്യാപ്റ്റൻ ശിഖർ ധവാനും മടങ്ങിയെങ്കിലും പിന്നീട് ശ്രേയസ്സ് അയ്യർ മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു, പതിവ് പോലെ റിഷഭ് പന്ത് ഇന്നത്തെ മത്സരത്തിലും നിരാശപ്പെടുത്തി.
സൂര്യകുമാർ യാദവ് (4) പുറത്തായത്തിന് പിന്നാലെ 160/4 എന്ന നിലയിൽ ആയ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ശ്രേയസ്സ് അയ്യറും സഞ്ജു സാംസണും ചേർന്ന് 94 റൺസിന്റെ കൂട്ട് കെട്ട് പടുത്തുയർത്തിക്കൊണ്ട് ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, മികച്ച രീതിയിൽ കളിച്ച സഞ്ജു സാംസൺ 38 ബോളിൽ 4 ഫോർ അടക്കം 36 റൺസ് എടുത്താണ് പുറത്തായത്, അവസാന ഓവറുകളിൽ തകർത്തടിച്ച വാഷിംഗ്ടൺ സുന്ദർ 37* ആണ് ഇന്ത്യയെ 300 കടക്കാൻ സഹായിച്ചത്.
ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് ബാറ്റർമാർ റൺസ് എടുക്കാൻ ബുദ്ധിമുട്ടി, എട്ടാം ഓവർ ചെയ്യാനെത്തിയ ശാർദുൾ താക്കൂറിന്റെ ആദ്യ ബോളിൽ ഫിൻ അലനെ ഔട്ട് ആക്കാനുള്ള സുവർണാവസരം ഷോർട്ട് മിഡ് വിക്കറ്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന ചഹൽ നഷ്ടപ്പെടുത്തി, അനായാസ ക്യാച്ച് ആണ് താരം നഷ്ടപ്പെടുത്തിയത്, എന്നാൽ ആ ഓവറിൽ തന്നെ ഫിൻ അലനെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈകളിൽ എത്തിച്ച് താക്കൂർ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.