ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ചന്ദർപോളിന്റെ മകൻ തഗെനരെയ്ൻ ഫിഫ്റ്റി നേടിയിരിക്കുകയാണ്. അച്ഛന്റെ അതേ ശൈലിയിൽ ബാറ്റ് ചെയ്യുന്ന തഗെനരെയ്ൻ നേരെത്തെ തന്നെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഓസ്‌ട്രേലിയയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 598ന് മറുപടിയായി ബാറ്റ് ചെയ്യുന്നതിനിടെയാണ് ആദ്യ ഇന്നിംഗ്‌സിൽ തന്നെ ഫിഫ്റ്റി നേടിയത്.
കമ്മിൻസ്, സ്റ്റാർക്ക്, ഹെസ്ൽവുഡ് അടങ്ങുന്ന പേസ് നേരെ മികച്ച രീതിയിലാണ് തഗെനരെയ്ൻ കൈകാര്യം ചെയ്തത്. കമ്മിൻസിനെതിരെ സിക്‌സും ഫോറും നേടി തഗെനരെയ്ൻ കരുത്ത് കാണിച്ചിരുന്നു. 78 പന്തിൽ നിന്നാണ് ഫിഫ്റ്റി തികച്ചത്. തൊട്ടടുത്ത പന്തിൽ തന്നെ പുറത്താവുകയും ചെയ്തു.
ഹെസ്ൽവുഡിന്റെ ഡെലിവറിയിൽ സ്ലിപ്പിൽ നിൽക്കുകയായിരുന്ന വാർണർക്ക് ക്യാച്ച് നൽകുകയായിരുന്നു. മത്സരത്തിൽ വെസ്റ്റ് ഇന്നിംഗ്സ് 46 ഓവർ പിന്നിട്ടപ്പോൾ 1 വിക്കറ്റ് നഷ്ട്ടത്തിൽ 129 റൺസ് നേടിയിട്ടുണ്ട്. ഫിഫ്റ്റിയുമായി ബ്രാത്വൈറ്റും, 18 പന്തിൽ 1 റൺസുമായി ബ്ലാക്വുഡുമാണ് ക്രീസിൽ.
നേരെത്തെ ആദ്യ ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ ലെബുഷെയ്ൻ (204), സ്റ്റീവ് സ്മിത്ത് (200) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് 598 റൺസ് നേടിയത്. 4 വിക്കറ്റ് നഷ്ട്ടത്തിലാണ് ഓസ്‌ട്രേലിയയുടെ ഈ കൂറ്റൻ സ്‌കോർ. 95 പന്തിൽ 99 റൺസ് നേടി ഹെഡും തിളങ്ങിയിരുന്നു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ബ്രാത്വൈറ്റ് 2 വിക്കറ്റ് നേടിയിട്ടുണ്ട്.
വീഡിയോ കാണാം: