ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിനം തന്നെ പൊതിരെ അടി വാങ്ങി കൂട്ടിയ പാകിസ്ഥാൻ ടീം സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ്. 4 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് 506 റൺസാണ് അടിച്ചു കൂട്ടിയത്. റാവൽപിൻഡിയിലെ ബാറ്റിങിന് അനുകൂലമായ പിച്ചിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ട് താരങ്ങൾ 75 ഓവറിൽ നിന്നാണ് ഇത്രയും സ്‌കോർ നേടിയത്. ഇംഗ്ലണ്ട് നിരയിൽ ഇതിനോടകം 4 പേർ സെഞ്ചുറി നേടി.
സാക് ക്രോളി (122), ഡകറ്റ് (107), ഒല്ലി പോപ്പ് (108), ഹാരി ബ്രൂക്ക് (101*) എന്നിവരാണ് സെഞ്ചുറി നേടിയത്. 15 പന്തിൽ 34 റൺസുമായി സ്റ്റോക്സ് ക്രീസിലുണ്ട്. 23 റൺസ് നേടിയ റൂട്ട് മാത്രമാണ് തിളങ്ങാതെ പോയത്. പാകിസ്ഥാൻ വേണ്ടി സാഹിദ് മഹ്മൂദ് 2 വിക്കറ്റും, മുഹമ്മദ് അലി, ഹാരിസ് റൗഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
അതേസമയം ഈ മത്സരത്തിനിടെ സ്റ്റേഡിയത്തിന്റെ മുകളിൽ നിന്ന് ഡാൻസ് ചെയ്യുന്ന യുവതി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പാകിസ്ഥാന്റെ ശോകമായ ബൗളിങ്ങിനിടെ ആരാധകരെ രസിപ്പിച്ച് കൊണ്ടാണ് യുവതി ഡാൻസുമായി എത്തിയത്.
മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താൻ പാകിസ്ഥാൻ 36ആം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും ഓപ്പണർമാർ ചേർന്ന് 233 റൺസ് സ്‌കോർ ബോർഡിൽ ചേർത്തിരുന്നു. 107 റൺസ് നേടിയ ബെൻ ഡക്കറ്റിനെ പുറത്താക്കി കൊണ്ടാണ് സാഹിദ് മഹ്മൂദ് ആദ്യ വിക്കറ്റ് പാകിസ്ഥാൻ നേടി കൊടുത്തത്. തൊട്ടടുത്ത ഓവറിൽ മറ്റെ ഓപ്പണർ കൂടി കൂടാരം കയറി.
വീഡിയോ കാണാം:
111പന്തിൽ 122 റൺസ് നേടിയാണ് ക്രോളി പുറത്തായത്. അരങ്ങേറ്റകാരൻ ഹാരിസ് റൗഫാണ് വിക്കറ്റ് നേടിയത്. 23 റൺസ് നേടി പുറത്തായ റൂട്ട് ഒഴിച്ച് ബാക്കിയെല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. ഒലി പോപ്പ് 108 റൺസും, ഹാരി ബ്രുക് 101* റൺസും നേടിയിട്ടുണ്ട്.ക്യാപ്റ്റൻ സ്റ്റോക്‌സ് 15 പന്തിൽ 34 റൺസ് നേടി പുറത്താകാതെ നിൽക്കുന്നു.