ഇന്ത്യ ബംഗ്ലാദേശ് ഏകദിന മത്സരങ്ങൾക്ക് തുടക്കമായി. റോസ് നഷ്ട്ടപ്പെട്ട ബാറ്റിന് ഇറങ്ങിയ ഇന്ത്യ വെറും 186 റൺ മാത്രമാണ് നേടിയത്. ഇന്ത്യക്കായി കെ എൽ രാഹുൽ 73 (70) റൺ നേടി. രോഹിത് ശർമ 27ഉം ശ്രേയര്‍ അയ്യർ 24 റണ്ണും നേടി. വിരാട് കോലി 9 റൺ നേടി.
ബംഗ്ലാദേശിനായി ബോളിംഗിൽ ഷാക്കിബ് അൽ ഹസൻ അഞ്ചു വിക്കറ്റും ഇബാദത്ത് ഹുസൈൻ നാലു വിക്കറ്റും നേടി. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് വൻ സ്കോർ കണ്ടെത്തുക എന്ന ലക്ഷ്യം തുടരെത്തുടരെ വീണ വിക്കറ്റുകൾ കൊണ്ട് നഷ്ടപ്പെടുകയായിരുന്നു. ബംഗ്ലാദേശിന്റെ സ്ഥിരം ക്യാപ്റ്റൻ തമീം ഇക്ബാലിന് പകരം ലിറ്റൺ ദാസ് ആണ് ബംഗ്ലാദേശിനെ നയിക്കുന്നത്.
ഇന്ത്യയുടെ 186 റൺ പിന്തുടർന്ന് മറുപടി ബാറ്റിംഗിനായി ബംഗ്ലാദേശ് ഇറങ്ങിയ സമയത്ത് ആയിരുന്നു വാഷിംഗ്ടൺ സുന്ദറിന്റെ ഫീൽഡിങ് അബദ്ധം. വാഷിംഗ്ടൺ ബൗണ്ടറിയിലേക്ക് കുതിച്ച പന്തിനെ പിന്തുടർന്ന് തടുക്കാനായി ശ്രമിച്ചു. ഒരു പരിധിവരെ ആ ശ്രമം വിജയിക്കുകയും ചെയ്തു എങ്കിലും വീണ്ടും ശരീര ഭാഗത്തു തട്ടി ബോൾ ബൗണ്ടറിയിൽ വീഴുകയായിരുന്നു. അമ്പയർ ഫോർ വിധിക്കുകയും ചെയ്തു. 187 റൺസ് മാത്രം പിന്തുടർന്ന് ബാറ്റിന് ഇറങ്ങിയ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഓരോ റൺസും തടയുക എന്നത് വിലപ്പെട്ടതാണ്. വാഷിംഗ്ടൺ സുന്ദറിന്റെ ഫീൽഡിങ് അബദ്ധം കാണാം.