ഏകദിനത്തിലും ട്വന്റി ട്വന്റിയിലും ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലിക്ക് ടെസ്റ്റിൽ ഫോമിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞില്ല. തുടർച്ചയായ ടെസ്റ്റ് മത്സരങ്ങളിൽ വീണ്ടും വീണ്ടും അദ്ദേഹം പരാജയപെടുകയാണ്. തന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി നേടിയ അതെ ബംഗ്ലാദേശിനെതിരെ തന്റെ ടെസ്റ്റ് സെഞ്ച്വറി ക്ഷാമവും കോഹ്ലി അവസാനിപ്പിക്കുമെന്ന് കരുതിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിലും തന്റെ ഫോമിലേക്ക് എത്താൻ കോഹ്ലിക്ക് സാധിച്ചിട്ടില്ല. വൈറ്റ് ബോൾ ക്രിക്കറ്റിലെ ഫോം റെഡ് ബോളിൽ കോഹ്ലി തുടരുമെന്ന് കരുതിയവരെ ഒരിക്കൽ കൂടി അദ്ദേഹം നിരാശപെടുത്തി. ഈ തവണ ഏതു ഒരു ബാറ്റസ്മാനും കളിക്കാൻ സാധിക്കാതെ ഒരു ഡെലിവറിയിൽ കോഹ്ലി വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.
മത്സരത്തിലെ 20 മത്തെ ഓവറിലായിരുന്നു സംഭവം. തൈജൂൽ ഇസ്ലാം എറിഞ്ഞ മൂന്നാമത്തെ പന്ത്.പന്ത് ലെഗ് സ്റ്റമ്പ് ലൈനിൽ കുത്തി തിരിഞ്ഞു മിഡിൽ സ്റ്റമ്പിലേക്ക്.ഏതു ഒരു ലോകോത്തര ബാറ്റസ്മാനും ഒന്നും ചെയ്യാൻ കഴിയാത്ത നിമിഷം. വെറും ആറു പന്തുകൾ നേരിട്ട് ഒരു റണുമായി കോഹ്ലി ഡഗ് ഔട്ടിലേക്ക്.മത്സരത്തിൽ തൈജൂൾ നേടുന്ന രണ്ടാമത്തെ വിക്കറ്റാണ് ഇത്.നേരത്തെ ഗില്ലിനെയും തൈജൂളാണ് പുറത്താക്കിയത്. ഏകദിന പരമ്പര നഷ്ടമാക്കിയ നാണക്കേട് മാറ്റാനും ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ സാധ്യതകൾ നിലനിർത്താനും ഇന്ത്യക്ക് വിജയം അനിവാര്യമാണ്. നിലവിൽ പന്തും പൂജാരയുമാണ് ക്രീസിൽ.