ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരം പുരോഗിമക്കുകയാണ്.മത്സരത്തിൽ ബംഗ്ലാദേശ് പിടിമുറുക്കയാണ്. 513 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് അതിശക്തമായ നിലയിലാണ്. ശാന്റോയും സാക്കിറും ചേർന്നു ബംഗ്ലാദേശ് വിജയത്തിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് കരുതി. എന്നാൽ ഉമേഷ് യാദവ് നിലവിൽ ഇന്ത്യക്ക് ആദ്യത്തെ ബ്രേക്ക് ത്രൂ നൽകിയിരിക്കുകയാണ്.
ഫിഫ്റ്റി നേടി നിന്ന ശാന്റോയെയാണ് ഉമേഷ് യാദവ് മടക്കിയത്. കോഹ്ലി ഡ്രോപ്പ് ആക്കിയ ക്യാച്ച് തന്റെ കിടിലൻ റീഫ്ളക്സ് വെച്ച് പന്ത് ചാടിപിടിക്കുകയായിരുന്നു.ബംഗ്ലാദേശ് ഇന്നിങ്സിലെ 47 മത്തെ ഓവറിലായിരുന്നു സംഭവം.ഉമേഷ് എറിഞ്ഞ ആദ്യ പന്ത് തന്നെ എഡ്ജ് എടുത്തു കോഹ്ലിയുടെ കൈയിലേക്ക്. കോഹ്ലി ബോൾ ഡ്രോപ്പ് ആക്കുന്നു. ഉടനെ തന്നെ പന്ത് ചാടി വീണു ബോൾ പിടിക്കുന്നു. ഒടുവിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ്.
നിലവിൽ ഇന്ത്യ പൊരുതുകയാണ്. നേരത്തെ പൂജാരയുടെയും ഗില്ലിന്റെയും സെഞ്ച്വറി മികവിലാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നിലേക്ക് 513 റൺസ് എന്നാ വിജയലക്ഷ്യം വെച്ചത്.ഫിഫ്റ്റി നേടിയ ശാന്റോയും സാക്കിർ അലിയും ചേർന്ന ബംഗ്ലാദേശ് കിടിലൻ തുടക്കമാണ് നൽകിയത്. എന്നാൽ ശാന്റോ പുറത്തായതോടെ ബംഗ്ലാദേശ് വിക്കറ്റുകൾ പെട്ടെന്ന് എടുക്കാൻ തന്നെയാകും ഇന്ത്യയുടെ ശ്രമം.നിലവിൽ ശാന്റോക്ക് പുറമെ യാസിർ അലി അക്സറിന് വിക്കറ്റിന് നൽകി മടങ്ങിട്ടുണ്ട്.ഫിഫ്റ്റി നേടിയ മറ്റൊരു ഓപ്പനറായ സാക്കിർ ഇപ്പോഴും ക്രീസിലുണ്ട്.