ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിലാണ് ഇപ്പോൾ ഉള്ളത് എങ്കിലും ഇന്ന് ബംഗ്ലാദേശ് ഗംഭീര ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുക്കുന്നത്. പരിക്കേറ്റ് പിന്മാറിയ രോഹിത് ശർമയ്ക്ക് പകരം കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യം ഇന്ത്യ ബംഗ്ലാദേശിനെ 150 റൺസിന് ഓൾ ഔട്ട് ആക്കിയിരുന്നു. ഇന്ത്യക്കുവേണ്ടി ബൗളിങ്ങിൽ കുൽദീപ് യാദവ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഞ്ച് വിക്കറ്റ് ആണ് കുൽദീപ് സ്വന്തമാക്കിയത്. സ്പിന്നിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ ബോളർമാർ ബംഗ്ലാദേശ് ബാറ്റർമാരെ കുഴപ്പിച്ചു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 404 റൺസ് നേടിയിരുന്നു.
രണ്ടാംന്നിസിൽ ഫോള്ളോഓൺ ചെയ്യാതെ ഇന്ത്യ ബാറ്റിംഗ് ചെയ്തപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് പടുത്തുയർത്തുകയും ബംഗ്ലാദേശിനു വിജയലക്ഷ്യമായി 500നു മുകളിൽ റൺസ് നൽകുകയും ചെയ്തു. ഇന്ത്യയ്ക്കായി ശുമാൻ ഗില്ലും ചേതേശ്വർ പൂജാരയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറികൾ നേടി.ഇന്ത്യ ഉയർത്തിയ പടുകൂറ്റൻ വിജയലക്ഷം പിന്തുടർന്ന് ബംഗ്ലാദേശ് ശക്തമായ നിലയിലാണ് നാലാം ദിവസം ബാറ്റിംഗ് പുരോഗമിക്കുന്നത്. ബംഗ്ലാദേശ് ഓപ്പണർമാർ ഇന്ത്യക്കെതിരെ നേടുന്ന ഉയർന്ന കൂട്ടുകെട്ടും ബംഗ്ലാദേശ് ഓപ്പണർമാരായ നജ്മുൽ ഹുസൈൻ സാന്റോയും സാക്കിർ ഹസനും നേടി.
ബംഗ്ലാദേശിന്റെ വിക്കറ്റ് എടുക്കുവാൻ ഇന്ത്യൻ ബൗളർമാർ നന്നായി വിയർക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഉമേഷ് യാദവ് ആദ്യ വിക്കറ്റ് ഇന്ത്യക്കായി നാലാം ഇന്നിസിൽ നേടി. വിരാട് കോഹ്ലി കാച്ച് ഡ്രോപ്പ് ചെയ്തുവെങ്കിലും കീപ്പർ റിഷാബ് പന്ത് ബോൾ കൈക്കുള്ളിൽ ആക്കി.
ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോർ വിജയലക്ഷ്യമായി പിന്തുടരുന്ന ബംഗ്ലാദേശ് 136 റൺസിൽ 2 വിക്കറ്റ് നഷ്ടപ്പെട്ടു നിൽക്കേ ഒരു സംഭവം അരങ്ങേറി. ഉമേഷ് എറിഞ്ഞ പന്ത് ലിറ്റൻ ദാസിന്റെ ബാറ്റിന്റെ എഡ്ജിന് കൊണ്ട ശേഷം കീപ്പർ കൈക്കുള്ളിൽ ആക്കി. പക്ഷേ ആരും അപ്പീൽ ചെയ്തില്ല. റീപ്ലേകളിൽ നിന്ന് പന്ത് ദാസിന്റെ ബാറ്റിന്റെ എഡ്ജിന് കൊണ്ടതായി തെളിഞ്ഞു. ക്യാച്ച് പന്ത് കൃത്യമായി കൈക്കുള്ളിൽ ആക്കുകയും ചെയ്തിരുന്നുവെങ്കിലും ബാറ്റ്സ്മാൻ ഔട്ട് ആയില്ല. ഇന്ത്യൻ കളിക്കാർ ആരും അപ്പീൽ ചെയ്യാത്തതിനാൽ അമ്പയർ ഔട്ട് അനുവദിച്ചില്ല. ഈ വീഡിയോ ദൃശ്യം കാണാം.