ക്രിക്കറ്റിൽ പല തരത്തിലുള്ള പുറത്താക്കൽ നമ്മൾ കണ്ടിട്ടിട്ടുണ്ട്.മങ്കാദിങ് ഇത്തരത്തിൽ ബാറ്റസ്മാൻ പുറത്താക്കാൻ ബൗളേർമാർ ഉപോയഗിക്കുന്ന ഒരു രീതിയാണ്. കഴിഞ്ഞ കുറെ കാലങ്ങളായി ഇതിന്റെ പേരിൽ വിവാദങ്ങൾ നടക്കുന്നതായി നമുക്ക് അറിയാം.കഴിഞ്ഞ ഇന്ത്യ ഇംഗ്ലണ്ട് വനിതാ പരമ്പരയും ഇന്ത്യൻ വനിതാ അണ്ടർ -19 ടീമും മങ്കാദിങ് വഴി ബാറ്റസ്മാന്മാരെ പുറത്താക്കിയത് കൊണ്ട് വിവാദത്തിൽ ഏർപ്പെട്ടതാണ്.ഐ പി എല്ലിൽ അശ്വിൻ ഇതേ രീതി പിന്തുടരുന്നത് നാം കണ്ടിട്ടുള്ളതാണ്.
ഇപ്പോൾ ബിഗ് ബാഷ് ലീഗിലും ഇത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ്.മെൽബൺ സ്റ്റാർസും മെൽബൺ റെനിഗെയഡസും തമ്മിൽ നടന്ന മത്സരത്തിലാണ് സംഭവം. സ്റ്റാർസ് താരം സാമ്പ റെനിഗെയ്ഡസ് താരം റോജയെര്സിനെ മങ്കാട് ചെയ്യുകയായിരുന്നു. എന്നാൽ ബാറ്റസ്മാൻ ക്രീസിൽ ഇല്ലാതെ ഇരിന്നിട്ടും അമ്പയർ നോട്ട് ഔട്ട് വിളിക്കുകയായിരുന്നു. അതിനുള്ള യഥാർത്ഥ കാരണം എന്താണെന്ന് നമുക്ക് പരിശോധിക്കാം.
ഈ ഒരു ബോളിൽ സാമ്പ തന്റെ ബൌളിംഗ് ആക്ഷൻ വേർട്ടിക്കൽ ആംഗിൾ കടന്നു പോയിരുന്നു. അത് കൊണ്ട് തന്നെ നിയമ പ്രകാരം സാമ്പക്ക് ബാറ്ററേ പുറത്താക്കാൻ സാധിക്കില്ല.ബൌളിംഗ് ആക്ഷൻ അദ്ദേഹം പൂർത്തിയാക്കിരുന്നു. അത് കൊണ്ട് തന്നെ ബൗൾ റിലീസ് ചെയ്യാതെ അദ്ദേഹത്തിന് മങ്കാട് ചെയ്യാൻ സാധിക്കില്ല.ഈ ഒരു കാരണത്താലാണ് ബാറ്റർ നോട്ട് ഔട്ട് ആയത്.ഇത്തരത്തിൽ ഒരു സംഭവം ഒരു പക്ഷെ ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും.