Categories
Cricket Latest News

6 ,4 ,6 ,നി മാവി അല്ലടാ..മഹി ആണ്..എല്ലാവരെയും അമ്പരപ്പിച്ചു മാവിയുടെ സംഹാര താണ്ഡവം : വീഡിയോ കാണാം

ആദ്യ മത്സരത്തിൽ തങ്ങളെ 2 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യയെ രണ്ടാം മത്സരത്തിൽ 16 റൺസിന് തോൽപ്പിച്ച് ട്വിന്റി ട്വന്റി പരമ്പരയിൽ ഒപ്പമെത്തിയ ശ്രീലങ്ക ശനിയാഴ്ച രാജ്കോട്ടിൽ നടക്കുന്ന മത്സരം ഇരു ടീമുകൾക്കും നിർണായകമാക്കി. ഇന്ന് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക അർദ്ധ സെഞ്ചുറി നേടിയ നായകൻ ദാസുൻ ശനകയുടെയും ഓപ്പണർ കുശാൽ മെൻ ഡിസിന്റെയും മികവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എടുക്കുകയായിരുന്നു. ഇന്ത്യയുടെ മറുപടി 8 വിക്കറ്റിന് 190 റൺസിൽ ഒതുങ്ങി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ ഇഷാൻ കിഷൻ രണ്ടും ശുഭ്മൻ ഗിൽ അഞ്ചും റൺസ് നേടി പുറത്തായി. അരങ്ങേറ്റമത്സരം കളിക്കുന്ന രാഹുൽ ത്രിപാഠിയും അഞ്ച് റൺസോടെ മടങ്ങി. സൂര്യകുമാർ യാദവ് ഒരറ്റത്ത് വിക്കറ്റ് പോകാതെ കാത്തെങ്കിലും പിന്നീടുവന്ന നായകൻ പാണ്ഡ്യ 12 റൺസും ദീപക് ഹൂഡ 9 റൺസും എടുത്തു പുറത്തായി. അപ്പോൾ സ്കോർ 9 ഓവറിൽ 57/5. ഇന്ത്യ വലിയ മാർജിനിൽ പരാജയപ്പെടുമെന്ന് എല്ലാവരും കരുതി.

തുടർന്നാണ് അക്ഷർ പട്ടേലും സൂര്യയും ചേർന്ന് വെടിക്കെട്ട് തുടങ്ങിയത്. 20 പന്തിൽ അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ പട്ടേൽ ആയിരുന്നു കൂടുതൽ അപകടകാരി. ആറാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്ത ശേഷം, 51 റൺസ് എടുത്ത സൂര്യ പതിനാറാം ഓവറിൽ പുറത്തായി. അതോടെ ഇന്ത്യ പരാജയം സമ്മതിച്ചു എന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് പട്ടേലിന് കൂട്ടായി ശിവം മാവിയെത്തുന്നത്. ഒരു ബോളർ ആയതുകൊണ്ട് അദ്ദേഹത്തിന് കൂടുതലൊന്നും ചെയ്യാൻ സാധിക്കില്ല എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ആ ചിന്തകളെ കീഴ്മേൽ മറിച്ചുകൊണ്ട് ശിവം മാവി വെടിക്കെട്ടിന് തിരികൊളുത്തി.

ആദ്യം കുറച്ചു പന്തിൽ ബാറ്റ് കൊള്ളിക്കാൻ ആഞ്ഞാഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ ഒരു സിംഗിൾ എങ്കിലും എടുത്ത് അക്ഷറിന് സ്ട്രൈക്ക് കൈമാറാൻ കമന്റേറ്റർമാരും ആരാധകരും ഒന്നടങ്കം പറഞ്ഞുമടുത്ത സമയം. അപ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പട്ടേലിനെ നോൺ സ്ട്രൈക്കർ എൻഡിൽ കാഴ്ചക്കാരനാക്കി നിർത്തി മാവി അടി തുടങ്ങിയത്. ദിൽഷൻ മധുശങ്ക എറിഞ്ഞ പതിനെട്ടാം ഓവറിന്റെ നാലാം പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് ഒരു പടുകൂറ്റൻ സിക്സ്. തുടർന്ന് കവറിനു മുകളിലൂടെ പറത്തി ഒരു ബൗണ്ടറി. അവസാന പന്തിൽ കിടിലനൊരു സ്ട്രൈറ്റ്‌ സിക്സും. അതോടെ ഗാലറി വീണ്ടും ഉണർന്നു. എങ്കിലും ഇന്ത്യയെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല എന്ന സങ്കടം മാത്രം ബാക്കിയാക്കി 15 പന്തിൽ 26 റൺസോടെ ഇന്നിംഗ്സിലെ അവസാന പന്തിൽ ക്യാച്ച് ഔട്ട് ആയി മടക്കം.

വീഡിയോ :6 ,4, 6

Leave a Reply

Your email address will not be published. Required fields are marked *