Categories
Cricket Latest News

6 6 6 6 !ഹാട്രിക്ക് സിക്സ് അടക്കം ഹസരംഗയുടെ ഓവറിൽ പിറന്നത് 26 റൺസ് : വെടിക്കെട്ടിൻ്റെ വീഡിയോ കാണാം

ആദ്യ മത്സരത്തിലെതുപോലെ അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഇന്ത്യയെ 16 റൺസിന് പരാജയപ്പെടുത്തിയ ശ്രീലങ്ക, മൂന്ന് മത്സര ട്വന്റി ട്വന്റി പരമ്പരയിൽ 1-1 ന് ഒപ്പമെത്തി. പുണെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുറിച്ച 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 31 പന്തിൽ 65 റൺസ് എടുത്ത അക്ഷർ പട്ടേലും 15 പന്തിൽ 26 റൺസ് എടുത്ത ശിവം മാവിയും അവസാനം വരെ പൊരുതി നോക്കിയെങ്കിലും വിജയം അകത്തുനിന്നു.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ആദ്യം വെടിക്കെട്ടോടെ തുടങ്ങുകയും പിന്നീട് തുടരെ വിക്കറ്റുകൾ വീഴുകയും ഒടുവിൽ വീണ്ടും വെടിക്കേട്ടോടെ ഇന്നിങ്സ് അവസാനിപ്പിക്കുകയുമായിരുന്നു. 33 റൺസ് എടുത്ത പത്തും നിസ്സങ്കയും 52 റൺസ് എടുത്ത കുശാൽ മെൻഡിസും ചേർന്ന് ആദ്യ വിക്കറ്റിൽ എട്ടോവറിൽ നേടിയത് 80 റൺസ്. പിന്നീട് വന്നവർ പെട്ടെന്ന് മടങ്ങിയപ്പോൾ, 19 പന്തിൽ 37 റൺസ് എടുത്ത ചരിത്ത് അസലങ്കയും 22 പന്തിൽ 56 റൺസ് എടുത്ത് പുറത്താകാതെ നിന്ന നായകൻ ദാസുൻ ശനാകയും ചേർന്ന് ആഞ്ഞടിച്ച് അവരെ 200 കടത്തുകയായിരുന്നു.

മത്സരത്തിൽ ദീപക് ഹൂഡ പുറത്താകുമ്പോൾ 9 ഓവറിൽ 57/5 എന്ന നിലയിൽ തകർന്ന ഇന്ത്യയെ സൂര്യകുമാർ യാദവും അക്ഷർ പട്ടേലും ചേർന്ന 91 റൺസ് കൂട്ടുകെട്ടാണ് കരകയറ്റിയത്‌. 36 പന്തിൽ മൂന്നുവീതം ഫോറും സിക്സും അടക്കം 51 റൺസ് നേടിയാണ് സൂര്യ പുറത്തായത്. സ്പിന്നർ വനിന്ധു ഹസരംഗ എറിഞ്ഞ പതിനാലാം ഓവറിൽ 26 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ആദ്യ മൂന്ന് പന്തുകളിൽ ഒന്നിനുപിറകെ ഒന്നായി അക്ഷർ പട്ടേൽ സിക്സ് നേടി. തുടർന്ന് സിംഗിൾ ഇട്ട് സ്ട്രൈക്ക് കൈമാറിയ ശേഷം അടുത്ത പന്തിൽ സൂര്യയുടെ വക സിക്സ്. അവസാന പന്തിൽ ഒരു സിംഗിൾ കൂടി, അതോടെ ഇന്ത്യ ആ ആറ് പന്തിൽ നിന്നും 26 റൺസ്!

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *