ഇന്ത്യ ശ്രീലങ്ക ട്വന്റി ട്വന്റി മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്.ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ശ്രീലങ്കയെ ബാറ്റിങ്ങിന് അയച്ചു.ഫിഫ്റ്റി നേടിയ കുശാൽ മെൻഡിസ് ഗംഭീര തുടക്കമാണ് ലങ്കക്ക് നൽകിയത്.മധ്യഓവറുകളിൽ അസ്സലങ്ക അവസരത്തിന് ഒത്തു ഉയർന്നു. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഷനക ആഞ്ഞടിച്ചതോടെ ലങ്ക 200 കടന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യൻ ബൗളേറായ അർഷദീപ് എറിഞ്ഞ നോ ബോളുകളാണ് ഇപ്പോൾ ചർച്ച വിഷയം.
3 ഓവറുകൾ എറിഞ്ഞ അർഷദീപ് അഞ്ചു നോ ബോളുകളാണ് ഇന്ന് എറിഞ്ഞത്.തന്റെ ആദ്യത്തെ ഓവറിൽ തന്നെ തുടർച്ചയായി മൂന്നു തവണ അദ്ദേഹം നോ ബോളുകൾ എറിയുകയുണ്ടായി. ഈ നോ ബോളുകൾ മികച്ച രീതിയിൽ ഉപോയഗപ്പെടുത്തിയാണ് ശ്രീ ലങ്ക പവർ പ്ലേയിൽ തകർത്തു അടിച്ചത്. എന്നാൽ 19 ആം ഓവറിന്റെ നാലാം പന്തിൽ അദ്ദേഹം എറിഞ്ഞ നോ ബോളാണ് ലങ്കൻ ഇന്നിങ്സ് തന്നെ 200 ൽ എത്തിച്ചത് എന്ന് തന്നെ പറയാം.
19 ഓവറിന്റെ നാലാം പന്ത്. ലങ്കൻ ക്യാപ്റ്റൻ ഷനകയാണ് ക്രീസിൽ. ഒരു ലോ ഫുൾ ടോസ് സിക്സ് അടിക്കാൻ ശ്രമിച്ച ഷനക സൂര്യ കുമാറിന്റെ കയ്യിൽ വിശ്രമിക്കുന്നു.സൂര്യ ആഘോഷം തുടങ്ങി. ദേ ഒരിക്കൽ കൂടി തേർഡ് അമ്പയർ സൈറൻ മുഴക്കുന്നു. നോ ബോൾ, ഈ നോ ബോളിന് ശേഷം ഷനക അടിച്ചു എടുത്തത് 26 റൺസാണ്.
അർഷദീപ് ഈ ഒരു ഇന്നിങ്സിൽ അഞ്ചു നോ ബോളുകളാണ് എറിഞ്ഞത്.തന്റെ കരിയറിൽ ഇത് വരെ 14 നോ ബോളുകൾ അദ്ദേഹം എറിഞ്ഞിട്ടുണ്ട്.2 ഓവറുകൾ എറിഞ്ഞ അദ്ദേഹം 37 റൺസ് വിട്ട് കൊടുത്തിരുന്നു.
വീഡിയോ :