Categories
Cricket Latest News

ആളെ പേടിപ്പിക്കുന്നോ ! ക്യാച്ച് എടുത്ത ശേഷം സിക്സ് സിഗ്നൽ കാണിച്ചു ത്രിപാഠി , ചെക്ക് ചെയ്തു തേർഡ് അമ്പയർ ; വീഡിയോ കാണാം

ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കൻ ടീം 20 ഓവറിൽ 6 വിക്കറ്റിന് 206 റൺസ് എടുത്തു. അതിവേഗ അർദ്ധസെഞ്ചുറി നേടിയ കുശാൽ മെൻഡിസും ,ശനകയും അവർക്ക് സ്വപ്നതുല്യമായ സ്കോർ ആണ് സമ്മാനിച്ചത്. മെൻ്റിസ് 31 പന്തിൽ 3 ഫോറും 4 സിക്‌സും അടക്കം 52 റൺസും ക്യാപ്റ്റൻ ശനക 22 ബോളിൽ 56 റൺസും നേടി.

പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ ശ്രീലങ്കയെ ബാറ്റിങ്ങിന് വിളിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഫീൽഡിംഗിന് ഇടയിൽ പരുക്കേറ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായ സഞ്ജു സാംസണ് പകരം രാഹുൽ ത്രിപാഠി ഈ മത്സരത്തിൽ തന്റെ ട്വന്റി ട്വന്റി അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിൽ നല്ല റൺസ് വഴങ്ങിയ ഹർഷൽ പട്ടേലിന് പകരം പേസർ അർഷദീപ് സിംഗും ടീമിലെത്തി. സഞ്ജുവിന്റെ പകരക്കാരനായി കഴിഞ്ഞ ഐപി‌എൽ സീസണിൽ പഞ്ചാബ് കിംഗ്സ് ടീമിനായി മികവ് തെളിയിച്ച യുവതാരം ജിതേഷ് ശർമ്മയെ ബിസിസിഐ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അരങ്ങേറ്റ മത്സരം കളിക്കുന്ന രാഹുൽ ത്രിപാഠി സ്വന്തം നാട്ടുകാരുടെ മുന്നിൽ വളരെ മികച്ച ഫീൽഡിംഗ് പ്രകടനവുമായി തിളങ്ങുകയാണ്. നാലാം ഓവറിന്റെ അഞ്ചാം പന്തിൽ ബൗണ്ടറി എന്നുറപ്പിച്ച ഒരു ഷോട്ട് പറന്നുപിടിച്ച് തിരികെ ഗ്രൗണ്ടിലേക്ക് എറിഞ്ഞ് രണ്ട് റൺസ് സേവ് ചെയ്ത അദ്ദേഹം ഒരു മനോഹര ക്യാച്ച് കൂടി എടുക്കുകയുണ്ടായി. അക്ഷർ പട്ടേലിന്റെ പന്ത്രണ്ടാം ഓവറിലെ മൂന്നാം പന്തിൽ, 33 റൺസ് എടുത്ത ഓപ്പണർ പത്തും നിസ്സങ്കയേ പുറത്താക്കാൻ ആയിരുന്നു അത്.

ഷോർട്ട് പിച്ച് പന്തിൽ പുൾ ഷോട്ട് കളിച്ചപ്പോൾ ഡീപ് മിഡ് വിക്കറ്റിൽ ബൗണ്ടറി ലൈനിൽ നിൽക്കുകയായിരുന്ന ത്രിപാഠി പറന്നുപിടിക്കുകയായിരുന്നു. തുടർന്ന് മലർന്ന് കിടന്നു ക്യാച്ച് പൂർത്തിയാക്കി താരം എഴുന്നേറ്റപ്പോൾ ഇരുകൈയ്യും ഉയർത്തി വിക്കറ്റ് നേട്ടം ആഘോഷിച്ചത് അൽപനേരം പരിഭ്രാന്തി സൃഷ്ടിച്ചു. ഇതുകണ്ട ബോളർ അക്ഷർ പട്ടേൽ ക്യാച്ച് എടുത്ത ശേഷം എന്തിനാണ് സിക്സ് സിഗ്നൽ കാണിക്കുന്നത് എന്ന മട്ടിൽ നിന്നപ്പോൾ അമ്പയർമാർക്കും സംശയമായി. ഒടുവിൽ തീരുമാനം തേർഡ് അമ്പയർക്ക് വിട്ട ശേഷമാണ് വിക്കറ്റ് തന്നെയാണ് എന്ന് ഉറപ്പിച്ചത്.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *