വീണ്ടും വീണ്ടും ഉമ്രാൻ മാലിക്. പൂനെയിൽ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഉമ്രാൻ എക്സ്പ്രസിന് മുന്നിൽ ഉത്തരങ്ങൾ ഇല്ലാതെ ലങ്കൻ സിംഹങ്ങൾ.140 ന്ന് മുകളിൽ വരുന്ന തീ തുപ്പുന്ന പന്തുകളെ എങ്ങനെ നേരിടണമെന്ന് അറിയാതെ ലങ്കൻ ബാറ്റസ്മാന്മാർ തങ്ങളുടെ ആവനായിയിലെ ആയുധങ്ങൾ എല്ലാം താഴെ വെച്ച് കീഴടങ്ങുകയാണ്.അതും ഉമ്രാൻ വരുന്നതിന്ന് തൊട്ട് മുന്നേ വരെ മത്സരം തങ്ങളുടെ കയ്യിൽ വെച്ച് ശേഷമാണ് ലങ്ക അദ്ദേഹത്തിന് മുന്നിൽ കീഴടങ്ങിയത്.
അതിഗംഭീര തുടക്കം നൽകി കുശാൽ മടങ്ങിയപ്പോൾ റൺ റേറ്റ് ഉയർത്താൻ രാജപക്ഷെയെത്തി. രാജപക്ഷെക്ക് 147 കിലോമീറ്റർ വേഗത്തിൽ എറൌണ്ട് ദി വിക്കറ്റ് വന്ന ഉമ്രാൻ മുന്നിൽ മറുപടി ഉണ്ടായിരുന്നില്ല.ബാറ്റിൽ തട്ടിയാ ബോൾ എഡ്ജ് എടുത്തു നേരെ സ്റ്റമ്പും എടുത്തു കൊണ്ടാണ് പോയത്. പിന്നീട് ലങ്കൻ റൺ റേറ്റ് ഉയർത്താൻ വന്ന അസ്സലങ്കയും ഒരു സിക്സിനെ ശ്രമിക്കവേ ഉമ്രാന്റെ പന്തിൽ ഗില്ലിന്റെ കയ്യിൽ വിശ്രമിച്ചു.
എന്നാൽ തൊട്ട് അടുത്ത പന്ത് തന്റെ ഫോമിന്റെ പരമോന്നതിയിൽ നിൽക്കുന്ന ഉമ്രാൻ. ട്വന്റി ട്വന്റിയിലെ മികച്ച ഫിനിഷേർമാരിൽ ഒരാളായ ഹസരങ്ക. നേരെ ഗുഡ് ലെങ്ത്തിൽ കുത്തി വരുന്ന ഒരു പന്ത് ഡിഫെൻഡ് ചെയ്യാൻ ശ്രമിച്ച ബാറ്റർക്ക് പിഴക്കുന്നു.140 കിലോമീറ്റർ വേഗത്തിൽ വന്ന ആ പന്ത് കുറ്റി തെറിപ്പിക്കുന്നു.4 ഓവറിൽ 48 റൺസ് വിട്ട് കൊടുത്ത ഉമ്രാൻ മൂന്നു വിക്കറ്റാണ് സ്വന്തമാക്കിയത്.ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കക്ക് വേണ്ടി കുശാൽ മികച്ച തുടക്കമാണ് നൽകിയത്. മധ്യനിരയിൽ മികച്ച ഒരു ഇന്നിങ്സ് അസ്സലകയും അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഷാനകയും ലങ്കയെ മികച്ച സ്കോറിലേക്ക് നയിചു.
വിക്കറ്റ് വിഡിയോ :