ഇന്ത്യ ശ്രീലങ്ക ട്വന്റി ട്വന്റി മത്സരം പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തിലെ ആവേശകരമായ വിജയം നേടിയ ഇന്ത്യ ഇന്നത്തെ മത്സരം കൂടി വിജയിച്ചു പരമ്പര സ്വന്തമക്കനാവും ശ്രമിക്കുക. മറുവശത്ത് മത്സരം വിജയിച്ചു ഒപ്പമെത്താനാവും ലങ്ക ശ്രമിക്കുക.ടോസ് ലഭിച്ച ഇന്ത്യ ലങ്കയെ ബാറ്റിങ്ങിന് അയച്ചു. മത്സരത്തിൽ അതിഗംഭീരമായ തുടക്കമാണ് ലങ്കക്ക് ലഭിച്ചത്. ഫിഫ്റ്റി നേടിയ കുശാൽ മെൻഡിസാണ് ലങ്കക്ക് തകർപ്പൻ തുടക്കം സമ്മാനിച്ചത്. എന്നാൽ ചാഹൽ കുശാലിനെ മടക്കിയിരിന്നു.
കുശാലിന് പകരം ലങ്ക റൺ റേറ്റ് ഉയർത്താൻ രാജപക്ഷെ കടന്നു വരുകയാണ്. വന്ന വരവിൽ തന്നെ ചാഹാലിനെ സ്റ്റെപ് ഔട്ട് ചെയ്തു ഒരു സിംഗിൾ എടുത്തുവെങ്കിലും കൂടുതൽ നേരം അദ്ദേഹത്തിന് ക്രീസിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല.ഈ തവണ ഒരിക്കൽ കൂടി ഉമ്രാൻ മാലിക് തന്റെ അതിവേഗ സ്പീഡ് പുറത്ത് എടുത്തു.147 കിലോമീറ്റർ സ്പീഡിൽ വന്ന പന്ത് രാജപക്ഷെയുടെ എഡ്ജ് എടുത്തു അദ്ദേഹത്തിന്റെ സ്റ്റമ്പ് തെറിക്കുകയായിരുന്നു.ഉമ്രാൻ മാലിക് ഇന്ന് നേടിയ ആദ്യത്തെ വിക്കറ്റാണ് ഇത്.
ഇതിനോടകം തന്നെ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളേറായി ഉമ്രാൻ മാലിക് മാറിക്കഴിഞ്ഞു. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ ഏറ്റവും വേഗത്തിൽ പന്ത് എറിയുന്ന താരമിന്ന് ഉമ്രാൻ തന്നെയാണ്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞ താരമെന്ന റെക്കോർഡ് കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു.നിലവിൽ ലങ്ക പതറുകയാണ്.മൂന്നു ലങ്കൻ വിക്കറ്റുകൾ ഇതിനോടകം വീണു കഴിഞ്ഞു.മത്സരം ആവേശകരമായി മുന്നേറുകയാണ്.
വിക്കറ്റ് വിഡിയോ :