നിങ്ങൾ ദക്ഷിണ ആഫ്രിക്കക്ക് വേണ്ടിയും ബാംഗ്ലൂരിന് വേണ്ടിയും എ ബി ഡി വില്ലയെർസ് ബാറ്റ് ചെയ്തത് കണ്ടിട്ടിലെ. അങ്ങനെ ഒരു താരം നമുക്ക് വേണമെന്ന് അതിയായ ആഗ്രഹിച്ചിട്ടില്ലേ. എന്നാൽ ഇപ്പോൾ നാം അഹങ്കാരത്തോടെ പറയും ഞങ്ങൾക്ക് ഒരു സൂര്യയുണ്ടെന്ന്, ആകാശം പോലും അയാൾക്ക് ഒരു പരിധിയില്ല എന്ന് ഇന്ന് നമ്മൾ അയാൾക്ക് വേണ്ടി ആർത്തുവിളിക്കും.
അയാൾ ഓരോ ഇന്നിങ്സ് കഴിയുംതോറും തന്നിൽ ഏല്പിച്ച വിശ്വാസം അടിവരയിട്ട് ഉറപ്പിക്കും. ഇന്നും നമ്മൾ കണ്ടത് അത് തന്നെയാണ്. എവിടെ ഫീൽഡ് സെറ്റ് ചെയ്യണമെന്ന് അറിയാതെ ലങ്കൻ ക്യാപ്റ്റൻ ഷനക വലഞ്ഞത് നമ്മൾ കണ്ടതാണ്. എങ്ങനെ പന്ത് എറിഞ്ഞാലും അയാൾ അത് ഗാലറിക്ക് അപ്പുറം എത്തിക്കും.എങ്ങനെ പന്ത് വന്നാലും ഇരുന്നും നിന്നും കിടന്നും അയാൾ ബൗണ്ടറികൾ ഇന്നും പായിക്കുന്നു.
ഇന്ന് തന്റെ ട്വന്റി ട്വന്റി കരിയറിലെ മൂന്നാമത്തെ സെഞ്ച്വറി കൂടി സൂര്യ സ്വന്തമാക്കി.51 പന്തുകളിൽ നിന്ന് 112 റൺസാണ് അദ്ദേഹം ഇന്ന് സ്വന്തമാക്കിയത്.ഏഴു ഫോറും ഒൻപതു സിക്സറുകളുമാണ് ഇന്നത്തെ ഇന്നിങ്സിൽ അദ്ദേഹം അടിച്ചു കൂട്ടിയത്.അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഓപ്പനർ അല്ലാതെ ബാറ്റിങ്ങിന് ഇറങ്ങിയ താരങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡും ഈ ഒരു ഇന്നിങ്സിൽ സൂര്യ സ്വന്തമാക്കി. മാത്രമല്ല.. അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ രണ്ടാമത്തെ ഇന്ത്യൻ താരവും ഇനി മുതൽ സൂര്യ തന്നെ. നാല് സെഞ്ച്വറികൾ നേടിയ രോഹിത് ശർമ മാത്രമാണ് സൂര്യക്ക് മുന്നിൽ.തന്റെ കരിയറിൽ നേരിട്ട 875 ബോളിൽ നിന്ന് ഇത് വരെ 92 സിക്സും 142 ഫോറും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.
വീഡിയോ :