Categories
Cricket Latest News

വീണ്ടും 146 KMPH തീയുണ്ടയിൽ സ്റ്റമ്പ് ചെന്ന് വീണത് കീപ്പറുടെ അടുത്ത് , വിക്കറ്റ് വിഡിയോ കാണാം

ഇന്ത്യ ശ്രീലങ്ക മൂന്നാം T20 മത്സരത്തിൽ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ശ്രീലങ്കക്കു മുമ്പിൽ ഉയർത്തിയത് 228 റൺസ് എന്ന കൂറ്റൻ സ്കോറായിരുന്നു. സൂര്യകുമാർ യാദവിന്റെ ഗംഭീര ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ സ്കോർ 228 ൽ എത്തിച്ചത്. സൂര്യകുമാർ യാദവ് 51 പന്തിൽ പുറത്താവാതെ 112 റൺസ് നേടി. പടുകൂറ്റൻ അടികളായിരുന്നു സൂര്യകുമാർ പുറത്തെടുത്തത്.

താരതമ്യയുടെ ബാറ്റിംഗ് ബുദ്ധിമുട്ടായ രാജ്ഘട്ടിലെ പിച്ചിലാണ് ഇന്ത്യ 228 റൺസ് പടുത്തുയർത്തിയത്. രാഹുൽ തൃപാതി 16 പന്തിൽ ഇന്ത്യക്കായി 35 നേടി. ഗില്‍ 46 റൺസ് നേടിയെങ്കിലും 36 പന്ത് നേരിട്ടു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ഇന്ത്യയുടെ ബോളിങ്ങിനു മുന്നിൽ തകർന്നടിയുകയായിരുന്നു. കുശാൽ മെൻഡിസും ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൺ ശനകയും 23 റൺസ് വീതം നേടി. ദനഞ്ചയ ഡി സിൽവ 22 റൺസ് നേടി.

ശ്രീലങ്ക 16.4 ഓവറിൽ 137 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യ 91 റണ്ണിന്റെ കൂറ്റൻ ജയം സ്വന്തമാക്കി. ഇന്ത്യയ്ക്കായി കഴിഞ്ഞ മത്സരത്തിൽ നോ ബോളുകൾ എറിഞ്ഞുകൂട്ടി പേരുദോഷം വാങ്ങിയ അർഷ്ദീപ് സിംഗ് 2.4 ഓവറിൽ 20 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. ഹാർദിക് പാണ്ഡ്യ, ചഹൽ, ഉമ്രാൻ മാലിക് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യയുയർത്തിയ വലിയ വിജയലക്ഷം പിന്തുടർന്ന ശ്രീലങ്കയ്ക്ക് ഒരു സമയത്ത് പോലും ഇന്ത്യയുടെ റൺ റെയ്റ്റിന് ഒപ്പം എത്താൻ ആയിരുന്നില്ല. പ്രതീക്ഷിച്ച വേഗത്തിൽ റൺസ് കണ്ടെത്തുന്നതിൽ ശ്രീലങ്കൻ ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടു. തുടർന്ന് കൂറ്റനടികൾക്ക് ശ്രമിച്ച് ഇന്ത്യൻ ബോളർമാർക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.

ആദ്യ T20 മത്സരം കളിച്ച സഞ്ജു സാംസൺ പരിക്ക് കാരണം മറ്റു രണ്ടു മത്സരങ്ങളും കളിച്ചിരുന്നില്ല. സഞ്ജുവിന് പകരം ജിതേഷ് ശർമയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിലും കളിക്കാനായി അവസരം ലഭിച്ചില്ല. മുതിർത്തു താരങ്ങൾ ഒന്നുമില്ലാതെയാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ T20 മത്സരത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ സീരിസ് വിജയം നേടാനായത് ക്യാപ്റ്റൻ ഹാർദിക് പാണ്ടിയയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ്. കീപ്പർ ഇഷാൻ കിഷൻ കളിച്ച 3 T20 മത്സരങ്ങളിലും ബാറ്റിങ്ങിൽ നിറം മങ്ങി. ക്യാപ്റ്റൻ ഹാർദിക് പാണ്ടിയയും കാര്യമായി ബാറ്റിംഗിൽ സീരീസിൽ ഉടനീളം തിളങ്ങിയില്ല.

ഇന്ത്യയിൽ തന്നെ ഇപ്പോൾ നിലവിലുള്ളതിൽ ഏറ്റവും വേഗതയിൽ പന്ത് എറിയുന്ന ബൗളറാണ് ഉമ്രാൻ മാലിക്. കഴിഞ്ഞ മത്സരത്തിൽ 155 കിലോമീറ്റർ വേഗതയിൽ പന്ത് എറിഞ്ഞ് ഉമ്രാൻ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ മഹിഷ് തീക്ഷണയുടെ വിക്കറ്റ് ഉമ്രാൻ തെറിപ്പിച്ചത് 146 കിലോമീറ്റർ വേഗതയിൽ എറിഞ്ഞ പന്തലാണ്. ഉമ്രാന്റെ വേഗതയേറിയ പന്ത് തീക്ഷണ കണ്ടു പോലും കാണില്ല. മത്സരത്തിൽ ഉമ്രാൻ ഹസരങ്കയുടെതുൾപ്പെടെ രണ്ട് വിക്കറ്റ് കരസ്ഥമാക്കി. ഉമ്രാന്റെ പന്തിൽ തീക്ഷണിയുടെ വിക്കറ്റ് ചെന്ന് വീണത് കീപ്പർ ഇഷാൻ കിഷൻ കീപ് ചെയ്ത സ്ഥലത്താണ്. ഈ വീഡിയോ ദൃശ്യം കാണാം.

Leave a Reply

Your email address will not be published. Required fields are marked *