ഇംഗ്ലണ്ടിനെതിരെയും ന്യുസിലാൻഡിനെതിരയും നടന്ന ഹോം ടെസ്റ്റ് സീരീസിൽ ബാബർ അസമും കൂട്ടരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ടിനെതിരെ 3 മത്സരത്തിൽ മൂന്നിലും പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇക്കഴിഞ്ഞ ന്യുസിലാൻഡിനെതിരായ സീരീസിൽ രണ്ടും സമനിലയിൽ കലാശിച്ചു. സമനിലയിലായിൽ അവസാനിച്ചെങ്കിലും പ്രകടനത്തിന്റെ കാര്യത്തിൽ ന്യുസിലാൻഡ് ആധിപത്യം നേടിയിരുന്നു.
ബാറ്റർമാർ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചപ്പോൾ ഷഹീൻ അഫ്രീദിയുടെ അഭാവത്തിൽ ഇറങ്ങിയ ബൗളിങ് നിര പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല. പേസർമാരോ സ്പിന്നർമാരോ ആകട്ടെ, അവരാർക്കും എതിർ ബാറ്റർമാർക്ക് ഭീഷണി ഉയർത്താൻ പോലുമായില്ല.
കളിക്കളത്തിലെ ടീമിന്റെ മോശം പ്രകടനം ആരാധകരുടെയും മുൻ ഇതിഹാസങ്ങളുടെയും വിമർശന്നത്തിന് കാരണമായി, കൂടാതെ പത്രസമ്മേളനങ്ങളിൽ വാക്ക് പോര് നടന്നിരുന്നു.
ബൗളിംഗ് കോച്ച് ഷോൺ ടൈറ്റ് പത്രസമ്മേളനത്തിൽ സംസാരിക്കാൻ എത്തിയിരുന്നു. ടീമുകളുടെ ഓൺ-ഫീൽഡ് പ്രകടനത്തെ ചൊല്ലി റിപ്പോർട്ടർമാരുമായി കടുത്ത വാക്പോരിൽ ഏർപ്പെടുകയും ചെയ്തു.
ഈ സീസണിൽ പാകിസ്ഥാൻ പേസർമാരുടെ പ്രകടനത്തെ എങ്ങനെ ന്യായീകരിക്കാനാകുമെന്ന് ഒരു മാധ്യമപ്രവർത്തകൻ ടൈറ്റിനോട് ചോദിച്ചപ്പോൾ, ടീമിന്റെ പ്രകടനം മോശമാണെന്നത് തന്റെ അഭിപ്രായമെന്ന് അദ്ദേഹം നേരിട്ട് പ്രതികരിച്ചു.
“പാകിസ്ഥാൻ ഫാസ്റ്റ് ബൗളർമാരുടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലെ മോശം പ്രകടനവും സ്പിന്നർമാരുടെ സ്ഥിരതയില്ലാത്ത പ്രകടനവും. ഈ ഹോം സീസണിലെ മൊത്തത്തിലുള്ള പ്രകടനത്തെ നിങ്ങൾക്ക് എങ്ങനെ ന്യായീകരിക്കാനാകും?,” പത്രപ്രവർത്തകൻ ടൈറ്റിനോട് ചോദിച്ചു. “അത് നിങ്ങളുടെ അഭിപ്രായം മാത്രമാണ്.” എന്നാണ് ടൈറ്റ് പ്രതികരിച്ചത്.
പാക്കിസ്ഥാന്റെ മുഴുവൻ പൊതു അഭിപ്രായമാണിതെന്ന് മറ്റൊരു മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോൾ, ടൈറ്റ് അൽപ്പം അസ്വസ്ഥനായി. “ഇത് മുഴുവൻ പാകിസ്ഥാന്റെയും അഭിപ്രായമാണ്. പാകിസ്ഥാന്റെ ഫാസ്റ്റ് ബൗളർമാർ നന്നായി പന്തെറിഞ്ഞില്ലെന്ന് അവർ കരുതുന്നു. എന്നാൽ ഞാൻ നിങ്ങളോട് ചോദിക്കുന്നു, പാകിസ്ഥാൻ ബൗളിംഗ് കോച്ചെന്ന നിലയിൽ നിങ്ങളുടെ പ്രകടനത്തിൽ നിങ്ങൾ തൃപ്തനാണോ?” പത്രപ്രവർത്തകൻ പറഞ്ഞു.
നിങ്ങൾ ചോദ്യം ചോദിക്കുന്നതിന് മുമ്പ് തന്നെ അതിന് ഉത്തരം നൽകുന്നു. അത് നിങ്ങളുടെ അഭിപ്രായമാണ്. പ്രകടനങ്ങൾ മോശമായിരുന്നുവെന്ന് നിങ്ങൾ പറയുന്നു. ശരി, അതാണ് നിങ്ങളുടെ അഭിപ്രായം, ഞാൻ എന്ത് പറയാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” ടൈറ്റ് മറുപടി പറഞ്ഞു.