ട്വന്റി-20 കരിയറിലെ മൂന്നാം സെഞ്ച്വറിയുമായി സൂര്യകുമാർ യാദവ് 112* മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 91 റൺസിന്റെ കൂറ്റൻ ജയം, ഇതോടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി , മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെ (1) ഇന്ത്യക്ക് നഷ്ടമായെങ്കിലും രാഹുൽ ത്രിപാടിയും (35) ഗില്ലും (46) ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, പിന്നീട് സൂര്യകുമാർ യാദവ് ക്രീസിലെത്തിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് ടോപ് ഗിയറിലേക്ക് മാറി, ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ബൗണ്ടറികൾ പ്രവഹിച്ചപ്പോൾ ഇന്ത്യൻ സ്കോർബോർഡ് കുതിച്ചു, ഒടുവിൽ നിശ്ചിത 20 ഓവറിൽ 228/5 എന്ന കൂറ്റൻ ടോട്ടൽ ഇന്ത്യ സ്വന്തമാക്കി.
കൂറ്റൻ വിജയ ലക്ഷ്യം തേടി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കക്ക് പവർ പ്ലേ ഓവറുകളിൽ തന്നെ ഓപ്പണർമാർ ഇരുവരെയും നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണ് കൊണ്ടിരുന്നപ്പോൾ ഒന്ന് പൊരുതി നോക്കാൻ പോലും കഴിയാതെ ശ്രീലങ്ക മുട്ട് മടക്കി, ഇന്ത്യക്ക് വേണ്ടി 3 വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങും, 2 വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദിക്ക് പാണ്ഡ്യയും, ഉമ്രാൻ മാലിക്കും, ചഹലും ബോളിങ്ങിൽ തിളങ്ങി.
മത്സരത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് സൂര്യകുമാറിന്റെ വെടിക്കെട്ട് ഇന്നിംഗ്സ് ആയിരുന്നു, തന്റെ സ്വതസിദ്ധമായ ശൈലിയിൽ തുടക്കം മുതൽ ആക്രമിച്ച് കളിച്ച സൂര്യകുമാറിന്റെ ഇന്നിങ്സിന് മുന്നിൽ ലങ്കൻ ബോളർമാർക്ക് മറുപടി ഉണ്ടായിരുന്നില്ല, വെറും 51 ബോളിലാണ് 7 ഫോറും 9 സിക്സും അടക്കം പുറത്താകാതെ 112* റൺസ് സൂര്യകുമാർ അടിച്ച് കൂട്ടിയത്, മത്സര ശേഷം സമ്മാന ദാന ചടങ്ങിനിടെ യുസ്വേന്ദ്ര ചഹൽ സൂര്യകുമാറിന്റെ കൈകളിൽ മുത്തമിട്ട വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി, മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും സൂര്യകുമാറിന് തന്നെ ആയിരുന്നു.
വീഡിയൊ :