സൺറൈസ്ർസ് ഹൈദരാബാദിൽ ഉമ്രാൻ മാലിക്ക് കളിക്കാൻ തുടങ്ങിയതിനുശേഷം ആണ് ഉമ്രാൻ മാലിക് എന്ന പേര് ലോകം അറിഞ്ഞത്. ഐപിഎല്ലിൽ ഉമ്രാൻ മാലിക്കിന്റെ തീ തുപ്പുന്ന പന്തുകൾ വാർത്തകളിൽ വരെ ഇടംപിടിച്ചു. ജമ്മുവിൽ നിന്നും ഇന്ത്യൻ ടീമിലേക്ക് എത്തിയത് വളരെ കുറച്ചു കളിക്കാർ മാത്രമാണ്. കുറച്ചു വർഷങ്ങൾക്കു മുൻപേ പർവേസ് റസൂൽ എന്ന സ്പിന്നർ ജമ്മുവിൽ നിന്ന് വന്ന് ഐപിഎൽ കളിച്ചു വാർത്തകളിൽ നിറഞ്ഞു എങ്കിലും പിന്നീട് നിറം മങ്ങുകയായിരുന്നു.
ഐപിഎൽ പ്രകടനം മാത്രം വച്ചുകൊണ്ട് ആയിരുന്നു ഉമ്രാൻ മാലിക് ഇന്ത്യൻ ടീമിലേക്ക് വന്നത്. അപ്പോഴും വിമർശനങ്ങൾ ഏറെയായിരുന്നു. വളരെ കുറച്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് ഉമ്രാന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. 1999 നവംബർ 22ന് ജമ്മുവിലെ ഗുജർ നഗറിൽ ആണ് ജനനം. ടി നടരാജന്റെ പകരക്കാരൻ ആയാണ് ഉമ്രാൻ ഐപിഎല്ലിൽ എത്തിയത് എങ്കിലും പിന്നീട് ബോളിങ്ങിന്റെ വേഗത കൊണ്ട് അതിവേഗം ഇന്ത്യൻ ടീമിൽ എത്തി.
2022ൽ അയർലണ്ടിനെതിരെ ആയിരുന്നു ഏകദിനത്തിലെ ആദ്യ മത്സരം കളിച്ചത്. അന്നുമുതലേ തന്റെ 150 നു മുകളിൽ പന്തറിയാനുള്ള കഴിവ് ഉമ്രാൻ പ്രകടിപ്പിച്ചു. ഇപ്പോൾ തൊട്ടതെല്ലാം പൊന്നാക്കുകയാണ് ഈ ജമ്മു കാശ്മീർ കളിക്കാരൻ. അതിവേഗം പന്ത് എറിയുന്ന ഒരു ബോളർ ഇന്ത്യയ്ക്ക് ഇല്ല എന്ന അഭാവമാണ് ഉമ്രാന്റെ വരവോടുകൂടി ഇല്ലാതായത്.
ഇപ്പോൾ ഒരു ഇന്ത്യൻ ബോളർ എറിയുന്ന ഏറ്റവും വേഗതയേറിയ പന്തുകളുടെ റെക്കോർഡ് സ്വന്തമാക്കി കൊണ്ടിരിക്കുകയാണ് ഉമ്രാൻ മാലിക്. ഐപിഎല്ലിൽ 157 കിലോമീറ്റർ വേഗതയിൽ ഉമ്രാൻ പന്തെറിഞ്ഞിരുന്നു. ഒരു ഇന്ത്യൻ ബോളർ എറിയുന്ന ഏറ്റവും വേഗതയേറിയ ഐപിഎല്ലിലെ പന്ത് ഇതായിരുന്നു. ശ്രീലങ്കക്കെതിരെ കളിച്ച കഴിഞ്ഞ ടി20 സീരിസിൽ ഉമ്രാൻ 155 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞു. ഇതുവരെ ഒരു ടി 20 മത്സരത്തിൽ ഒരു ഇന്ത്യൻ ബോളർ എറിഞ്ഞ ഏറ്റവും വേഗതയേറിയ പന്തും ഉമ്രാൻ ഇതോടെ തന്റെ പേരിൽ കുറിച്ചു.
ഇപ്പോൾ ഇന്ത്യാ ശ്രീലങ്ക ആദ്യ ഏകദിന മത്സരത്തിൽ ഉമ്രാൻ 13.5 ഓവറിൽ എറിഞ്ഞ പന്താണ് വാർത്തകളിൽ നിറയുന്നത്. ഇതിന് കാരണം എന്താണ് എന്നാൽ ഈ പന്ത് ഉമ്രാൻ എറിഞ്ഞത് മണിക്കൂറിൽ 156 കിലോമീറ്റർ വേഗതയിലാണ്. ഇതോടെ ഏകദിനത്തിൽ ഒരു ഇന്ത്യൻ ബോളർ എറിയുന്ന ഏറ്റവും വേഗതയേറിയ പന്ത് എന്ന മറ്റൊരു റെക്കോർഡ് തന്റെ പോക്കറ്റിൽ ആക്കി. ഉമ്രാൻ എറിഞ്ഞ ഈ പന്തിന്റെ വീഡിയോ ദൃശ്യം കാണാം…