ഡിസിഷൻ റിവ്യൂ സിസ്റ്റം ക്രിക്കറ്റിലെ മികച്ച ടെക്നോളജികളിൽ ഒന്നാണ്.അമ്പയറിന്റെ പല തെറ്റായ തീരുമാനങ്ങളും റിവ്യൂ ചെയ്തു ശെരിയായ തീരുമാനങ്ങളായി മാറ്റാൻ ഇത് കൊണ്ട് സാധിക്കും. എന്നാൽ അമ്പയർ തെറ്റായ ഒരു തീരുമാനം എടുക്കുന്നു. റിവ്യൂ കൈയിൽ ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ ബാറ്റർ മടങ്ങുന്നു. ഇങ്ങനെ ഒരു കാര്യം ക്രിക്കറ്റ് ഫീൽഡിൽ സംഭവിക്കുക എന്നത് വിരളമാണ്.
എന്നാൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ശ്രീ ലങ്ക മത്സരത്തിൽ ഇത്തരത്തിൽ ഒരു കാര്യം സംഭവിച്ചിരിക്കുകയാണ്.ലങ്കൻ ഇന്നിങ്സിന്റെ 14 മത്തെ ഓവറിലാണ് സംഭവം. അസലങ്കയാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ഉമ്രാൻ മാലിക് പന്ത് എറിയുന്നു.ലെഗ് സൈഡിലുടെ പോയ ഒരു പന്ത് കീപ്പർ രാഹുൽ കൈപിടിയിൽ ഒതുക്കുന്നു. ഉമ്രാനും രാഹുലും അപ്പീൽ ചെയ്യുന്നു. ഇന്ത്യക്ക് വിക്കറ്റ് നൽകപെടുന്നു.
എന്നാൽ ലങ്കക്ക് രണ്ട് റിവ്യൂ ബാക്കി ഉണ്ടായിരുന്നു. എന്നിട്ടും അസ്സലാങ്ക അത് റിവ്യൂ കൊടുക്കുന്നില്ല.റീ പ്ലേകളിൽ ബോൾ താരത്തിന്റെ ഗ്ലോവിലോ ബാറ്റിലോ കൊണ്ടിട്ടില്ല എന്ന് വ്യക്തമാവുന്നു. താരത്തിന്റെ ജേഴ്സിയിലാണ് ബോൾ കൊണ്ടത്.പക്ഷെ റിവ്യൂ എടുക്കാതെ അസ്സലങ്ക 28 പന്തിൽ 23 റൺസുമായി ഡഗ് ഔട്ടിലേക്ക് .നിലവിൽ 374 റൺസ് പിന്തുടരാൻ ഇറങ്ങിയ ലങ്കയേ സിറാജ് തന്റെ ഓപ്പണിങ് സ്പെല്ലിൽ തന്നെ തകർത്തു . നിലവിൽ 80 റൺസ് എത്തുന്നതിന് മുന്നേ തന്നെ മൂന്നു ലങ്കൻ മുൻ നിര താരങ്ങൾ കൂടാരം കേറികഴിഞ്ഞു. കോഹ്ലിയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ 374 റൺസ് എന്നാ കൂറ്റൻ വിജയലക്ഷ്യം ഇന്ത്യ കുറിച്ചത്.
വീഡിയൊ :