ഈ അടുത്ത കാലത്ത് ഇന്ത്യക്ക് വേണ്ടി ഏറ്റവും മനോഹരമായ ബൗൾ ചെയ്യുന്ന താരമാണ് മുഹമ്മദ് സിറാജ്. തന്റെ സ്വിങ് കൊണ്ടും പേസും കൊണ്ടും എതിരാളികളുടെ പേടി സ്വപ്നമായി അദ്ദേഹം മാറി കഴിഞ്ഞു.ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ശ്രീ ലങ്ക മത്സരവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. സിറാജിന്റെ ആദ്യ സ്പെല്ലിൽ ലങ്കൻ ബാറ്റർമാർക്ക് ഉത്തരങ്ങൾ ഇല്ലാതെയായിരുന്നു.
സിറാജ് അഞ്ചു ഓവറാണ് തന്റെ ആദ്യത്തെ സ്പെല്ലിൽ എറിഞ്ഞത്. ഇതിൽ ഒരു മെയ്ഡൻ അദ്ദേഹം സ്വന്തമാക്കി. കൂടാതെ രണ്ട് വിക്കറ്റുകളും.സ്പെല്ലിൽ തുടർച്ചയായ ഒൻപത് പന്തുകളിൽ ഒരു റൺ പോലും അദ്ദേഹം കൊടുത്തിരുന്നില്ല. കൂടാതെ അവിശ്കയുടെയും കുശാൽ മെൻഡിസിന്റെയും വിക്കറ്റ് കൂടി അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇതിൽ കുശാലിന്റെ വിക്കറ്റ് തന്റെ ബൗളിംഗ് മികവ് എത്രത്തോളം ഉയർന്നിട്ടുണ്ടെന്നൊള്ളു തെളിവായിരുന്നു.
മത്സരത്തിലെ ആറാം ഓവർ. ആദ്യത്തെ പന്ത് ഗുഡ് ലെങ്ത് ഡെലിവറി,മെൻഡിസ് ബോൾ ലീവ് ചെയ്യുന്നു. അടുത്ത പന്ത് ഒരിക്കൽ കൂടി ഗുഡ് ലെങ്ത് 141 കിലോമീറ്റർ വേഗതയിൽ വന്ന പന്ത് മെൻഡിസ് പ്രതിരോധിക്കുന്നു. ഓവറിലെ മൂന്നാമത്തെ പന്ത്, ഒരിക്കൽ കൂടി ഗുഡ് ലെങ്ത്തിൽ പന്ത് എത്തുന്നു. ഈ തവണ 142 കിലോമീറ്റർ വേഗതയിൽ വന്ന പന്ത് ഡ്രൈവ് ചെയ്യാൻ ബാറ്റർ ശ്രമിക്കുന്നു. എന്നാൽ ബാറ്ററിന്റെ ബാറ്റും കടന്നു ബോൾ സ്റ്റമ്പും എടുത്ത് കൊണ്ട് പോകുന്ന കാഴ്ചയാണ് സിറാജ് കണ്ടത്.സിറാജ് ആവേശത്തോടെ തന്നെ ആഘോഷിക്കുന്നു.നിലവിൽ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്.
വിക്കറ്റ് വിഡിയോ :