Categories
Cricket Latest News

സെഞ്ചുറി അടിച്ച ശേഷം ചാടി അഗ്രസീവായി ആഘോഷിച്ചു കിംഗ് കോഹ്ലി ; സെലിബ്രേഷൻ വീഡിയോ കാണാം

ആസാമിലെ ഗുവാഹത്തിയിൽ നടക്കുന്ന ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് കൂറ്റൻ സ്കോർ. തകർപ്പൻ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെയും അർദ്ധ സെഞ്ചുറികൾ നേടിയ നായകൻ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്‍റെയും മികവിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 373 റൺസ് എടുത്തിട്ടുണ്ട്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദാസുൻ ഷനാക ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 19.4 ഓവറിൽ 143 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാരായ നായകൻ രോഹിത് ശർമയും യുവതാരം ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് നൽകിയത് സ്വപ്നതുല്യമായ തുടക്കം. രോഹിത് 83 റൺസും ഗിൽ 70 റൺസും എടുത്ത് പുറത്തായി. പിന്നീട് എത്തിയ ശ്രേയസ് അയ്യർക്ക്‌ 28 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. എങ്കിലും നാലാം വിക്കറ്റിൽ രാഹുലും കോഹ്‌ലിയും 90 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. രാഹുൽ 39 റൺസ് എടുത്ത് പുറത്തായി.

ഒരറ്റത്ത് 14 റൺസ് എടുത്ത പാണ്ഡ്യയെയും 9 റൺസ് എടുത്ത അക്ഷർ പട്ടേലിനെയും നഷ്ടമായെങ്കിലും കോഹ്‌ലി തന്റെ കരിയറിലെ 73 ആം സെഞ്ചുറി പൂർത്തിയാക്കുകയായിരുന്നു. നേരത്തെ 44 റൺസിൽ നിൽക്കെ ഒരു സിക്സ് അടിച്ച് അർദ്ധസെഞ്ചുറി തികച്ച കോഹ്‌ലി 95 റൺസിൽ നിൽക്കെ നാൽപ്പത്തിയേഴാം ഓവറിന്റെ ആദ്യ പന്തിൽ ബൗണ്ടറിയും തുടർന്ന് ഒരു സിംഗിളും എടുത്താണ് തന്റെ സെഞ്ചുറിനേട്ടം പൂർത്തിയാക്കിയത്‌. തുടർന്ന് മുഷ്ടി ചുരുട്ടി വായുവിൽ ഉയർന്ന്‌ തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഈ നേട്ടം ആഘോഷിക്കുകയും ചെയ്തു. തുടർച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടിയ കോഹ്‌ലി പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തുന്നു എന്ന സൂചനകൾ നൽകുന്നു. അവസാനം കളിച്ച ബംഗ്ലാദേശിന് എതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിലും കോഹ്‌ലി സെഞ്ചുറി നേടിയിരുന്നു.

സെലിബ്രേഷൻ വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *