ഒരു മത്സരം ഫലത്തെ ഒരു കളിയെ തന്നെ മാറ്റി മറിക്കാൻ കഴിയും എന്നത് നമ്മൾ പല തവണ കണ്ടിട്ടുള്ളതാണ്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ശ്രീ ലങ്ക മത്സരത്തിൽ ഇപ്പോൾ ഇത്തരത്തിൽ ഒരു കാര്യം തന്നെ സംഭവിച്ചിരിക്കുകയാണ്.ഒരു ജീവൻ കിട്ടിയാൽ അത് പരമാവധി മുതലാക്കുന്നു സാക്ഷാൽ വിരാട് കോഹ്ലിയുടെ കാര്യത്തിലാണ് ഇങ്ങനെ ഒരു കാര്യം സംഭവിച്ചത് എങ്കിൽ പിന്നീട് നടന്നത് എന്താണെന്ന് പറഞ്ഞു തരേണ്ടതില്ലലോ.രണ്ട് തവണയാണ് അദ്ദേഹത്തിന്റെ ക്യാച്ച് ലങ്കൻ താരങ്ങൾ വിട്ട് കളഞ്ഞത്.
വിരാട് കോഹ്ലി 52 റൺസിൽ നിൽകുമ്പോളായിരുന്നു ആദ്യത്തെ സംഭവം. രജിതയാണ് ബൗളേർ. അദ്ദേഹം എറിഞ്ഞ ബോൾ ഡ്രൈവ് ചെയ്യാൻ കോഹ്ലി ശ്രമിക്കുന്നു. കോഹ്ലിയുടെ എഡ്ജ് എടുക്കുന്നു. കീപ്പർ മെൻഡിസിന്റെ കയ്യിലേക്ക് ബോൾ യാത്ര തിരിക്കുന്നു. എന്നാൽ മെൻഡിസിന് ആ പന്ത് കൈയിൽ ഒതുക്കാൻ ആവാതെ വരുന്നു. പിന്നീട് ഒരിക്കൽ കൂടി കോഹ്ലി 80 ൽ നിൽകുമ്പോൾ ക്യാപ്റ്റൻ ഷനക ക്യാച്ച് വിട്ടിരുന്നു.ഈ തവണയും ബൗളേർ രജിത തന്നെ.
കോഹ്ലി ഈ ഒരു ഇന്നിങ്സിന് ഇടയിൽ ഒരുപാട് നേട്ടങ്ങളും സ്വന്തമാക്കി.12500 റൺസ് ക്ലബ്ബിലെത്തുന്ന ആറാമത്തെ താരമായി അദ്ദേഹം മാറി.ഏറ്റവും വേഗത്തിൽ ഈ നേട്ടമെത്തുന്ന താരവും കോഹ്ലി തന്നെയാണ്. മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ തന്റെ ഏകദിന കരിയറിലെ 45 മത്തെ സെഞ്ച്വറിയും 73 മത്തെ അന്താരാഷ്ട്ര സെഞ്ച്വറിയുമാണ് അദ്ദേഹം സ്വന്തമാക്കിയത്. സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളിൽ നിലവിൽ സച്ചിൻ ഒപ്പം 18 സെഞ്ച്വറികളുമായി പങ്കിടുകയാണ്.മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 373 റൺസ് സ്വന്തമാക്കി.87 പന്തിൽ 113 റൺസ് നേടിയ കോഹ്ലി തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോർർ. ഇന്ത്യക്ക് വേണ്ടി ഗില്ലും ക്യാപ്റ്റൻ രോഹിത്തും നേരത്തെ ഫിഫ്റ്റി നേടിയിരുന്നു. ലങ്കക്ക് വേണ്ടി രജിത മൂന്നു വിക്കറ്റ് സ്വന്തമാക്കി.
വീഡിയോ :