Categories
Cricket Latest News

രണ്ടാം റൺസിന് ഓടാൻ കൂട്ടാക്കാതെ ഹാർദിക്, രോഷത്തോടെ തുറിച്ച് നോക്കി കോഹ്ലി ; വീഡിയോ

ശ്രീലങ്കയ്ക്കെതിരെ ഇന്നലെ ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ രണ്ടാം റൺസ് ഓടാൻ വിസമ്മതിച്ച ഹർദിക് പാണ്ഡ്യയെ തുറിച്ച് നോക്കുന്ന കോഹ്ലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ 43-ാം ഓവറിലാണ് സംഭവം. കസുൻ രജിതയുടെ ലെങ്ത് ഡെലിവറി കോഹ്‌ലി സോഫ്റ്റ് ഹാൻഡിൽ കളിച്ച് ഓടി റൺസ് നേടാനായിരുന്നു ശ്രമം.   ഡെലിവറി സ്‌ക്വയറിനു പിന്നിൽ ഓൺ-സൈഡിൽ പതുക്കെ തട്ടിയിട്ടു വേഗത്തിൽ ആദ്യ റൺസ് പൂർത്തിയാക്കി.

രണ്ടാം റൺസിനായി ഓടാൻ പാതിവഴി എത്തിയപ്പോഴേക്കും ഹാർദിക് ഓടാൻ നിഷേധിച്ച് തിരിച്ചയക്കുകയായിരുന്നു.
ഹാർദികിന്റെ തീരുമാനത്തിൽ ഒട്ടും തൃപ്തനല്ലായിരുന്ന കോഹ്ലി സ്‌ട്രൈക് എൻഡിൽ ഉണ്ടായിരുന്ന ഹാർദിക്കിനെ തുറിച്ച് നോക്കിയാണ് പ്രതികരിച്ചത്. നേരെത്തെ റിഷഭ് പന്തിനെയും സമാന രീതിയിൽ തുറിച്ച് നോക്കി കോഹ്ലി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേസമയം, മൂന്ന് വർഷത്തിനിടെ ആദ്യമായി കോഹ്‌ലി ഏകദിന ഫോർമാറ്റിൽ ബാക്ക്-ടു ബാക്ക് സെഞ്ചുറികൾ നേടിയിരിക്കുകയാണ്.  ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 113 റൺസ് നേടിയ കോഹ്ലി അവസാന സീരീസിൽ ബംഗ്ലാദേശിനെതിരെയും  സെഞ്ചുറി നേടിയിരുന്നു. മൊത്തത്തിൽ, കോഹ്ലിയുടെ 45-ാം ഏകദിന സെഞ്ചുറിയാണ്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ കോഹ്ലിക്ക് ഇനി 5 സെഞ്ചുറികൾ കൂടി നേടണം. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൊത്തത്തിൽ 73 സെഞ്ചുറി നേടിയിട്ടുണ്ട്. 2019ന് ശേഷം മൂന്ന് വർഷം സെഞ്ചുറിയില്ലാതെ കടന്ന് പോയ കോഹ്ലി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനെതിരയാണ് സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ചത്.

മത്സരത്തിൽ ഇന്ത്യ 67 റൺസിന് വിജയിച്ചിരുന്നു. 374 റൺസ് പിന്തുടരാൻ ഇറങ്ങിയ ലങ്കക്ക്‌ 303 റൺസ് എടുക്കാൻ കഴിഞ്ഞോളു. ലങ്കക്ക്‌ വേണ്ടി ക്യാപ്റ്റൻ ഷനക സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യക്ക് വേണ്ടി കോഹ്ലിയും സെഞ്ച്വറി നേടി. മത്സരത്തിലെ താരവും കോഹ്ലി തന്നെയാണ്. ഈ മത്സരം വിജയത്തോട് കൂടി മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിട്ട് നിൽക്കുകയാണ്. പരമ്പരയിലെ അടുത്ത മത്സരം മറ്റന്നാൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *