സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് ശാഖിബുൽ ഹസൻ. എന്നാൽ തന്റെ കളിക്കളത്തിലെ പെരുമാറ്റത്തിലൂടെ അനാവശ്യമായി വിമർശനം വാങ്ങികൂട്ടുകയാണ് ഇപ്പോൾ പതിവ്. കഴിഞ്ഞ ദിവസം ബാറ്റ് ചെയ്യുന്നതിനിടെ വൈഡ് വിളിക്കാത്തതിനെ തുടർന്ന് അമ്പയർക്ക് നേരെ ആക്രോശിച്ച് ശാഖിബ് എത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ സ്ട്രൈകിൽ ആര് നിൽക്കണമെന്നതിനെ ചൊല്ലി ഗ്രൗണ്ടിലിറങ്ങി പ്രശ്നം ഉണ്ടാക്കിയിരിക്കുകയാണ് ശാഖിബ്.
ചൊവ്വാഴ്ച ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നടന്ന ഫോർച്യൂൺ ബാരിഷാലും രംഗ്പൂർ റൈഡേഴ്സും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഈ സംഭവം. രണ്ടാം ഇന്നിംഗ്സ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഷാക്കിബ് ഗ്രൗണ്ടിൽ ഇരച്ചുകയറി തർക്കിക്കുകയായിരുന്നു, ഇത് കാണികൾക്കിടയിലും വലിയ കോലാഹലമുണ്ടാക്കി.
റൈഡേഴ്സിനെ 158ൽ ഒതുക്കിയ ശേഷം ബാരിഷാൽ ഓപ്പണർമാരായ ചതുരംഗ ഡി സിൽവയും അനമുൽ ഹഖും ചേസിങിനായി ക്രീസിലേക്കിറങ്ങി. ഇതിനിടെ, അനമുൽ ഹഖ് സ്ട്രൈക് ഏറ്റെടുക്കണമെന്ന് ബൗണ്ടറിക്ക് സമീപം എത്തിയ ഷാക്കിബ് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ തൻറെ ആവശ്യം നടപ്പിലാകുന്നില്ലെന്ന് കണ്ടതോടെ ഗ്രൗണ്ടിലിറങ്ങി ശാഖിബ് വാക്ക് പോരിൽ ഏർപ്പെടുകയായിരുന്നു. ഒരു മിനുറ്റോളം നീണ്ടുനിന്ന പോരിന് ശേഷമാണ് ശാഖിബ് മടങ്ങിയത്.
മത്സരത്തിൽ ബാരിഷാൽ സ്ക്വാഡ്
4 വിക്കറ്റ് നഷ്ട്ടത്തിൽ 19.4 ഓവറിൽ ലക്ഷ്യം കണ്ടു. മെഹിദി ഹസന്റെ 29 പന്തിൽ 43 റൺസ് ഇന്നിംഗ്സും ഇബ്രാഹിം സദ്രാൻ 52 റൺസ് ഇന്നിങ്സുമാണ് ടീമിനെ ജയത്തിലർക്ക് നയിച്ചത്. റൈഡർസിനായി ശികന്ദർ റാസ 2 വിക്കറ്റ് നേടിയിട്ടുണ്ട്.