Categories
Cricket Latest News

ഉമ്രാൻ മാലിക്ക് എറിഞ്ഞത് ശരിക്കും 156KMPH ആണോ? ആരാധകർ സംശയത്തിൽ;വീഡിയോ കാണാം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 67 റൺസ് ജയം, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0 ന് ഇന്ത്യ മുന്നിലെത്തി, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലി (113) നേടിയ സെഞ്ച്വറിയുടെയും രോഹിത് ശർമ (83) ഗിൽ (70) എന്നിവർ നേടിയ അർദ്ധസെഞ്ച്വറിയുടെയും പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 373/7 എന്ന കൂറ്റൻ ടോട്ടൽ നേടി.

കൂറ്റൻ വിജയ ലക്ഷ്യം മുന്നിൽ കണ്ട് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഇടവേളകളിൽ വിക്കറ്റ് വീണ് കൊണ്ടിരുന്നപ്പോൾ ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യത്തിന് ഭീഷണി ഉയർത്താൻ സാധിച്ചില്ല,  മുൻനിരയിൽ അർധസെഞ്ച്വറിയുമായി നിസങ്കയും (72) അവസാന ഓവറുകളിൽ വാലറ്റക്കാരെ കൂട്ട് പിടിച്ച് ലങ്കൻ ക്യാപ്റ്റൻ ഷാണക 108* നേടിയ സെഞ്ച്വറിയുടെയും മികവിൽ 50 ഓവറിൽ 306/8 എന്ന നിലയിൽ എത്താൻ മാത്രമേ ലങ്കയ്ക്ക് സാധിച്ചുള്ളു.

മത്സരത്തിൽ ഇന്ത്യൻ ബോളിംഗ് നിരയിൽ 3 വിക്കറ്റുമായി മികച്ച് നിന്നത് ഉമ്രാൻ മാലിക് ആയിരുന്നു, നിസങ്ക, അസലങ്ക, വെല്ലാലഗെ എന്നിവരെയാണ് ഉമ്രാൻ മാലിക് വീഴ്ത്തിയത്, മത്സരത്തിൽ അസലങ്കയ്ക്ക് എതിരെ എറിഞ്ഞ പതിനാലാം ഓവറിലെ നാലാം ബോൾ ഹിന്ദി ബ്രോഡ്കാസ്റ്റിൽ 156 kmph വേഗതയാണ് കാണിച്ചത് എന്നാൽ ഇംഗ്ലീഷ് ബ്രോഡ്കാസ്റ്റിൽ അതേ ബോൾ 145.7 kmph വേഗതയിൽ ആണ് എന്നാണ് കാണിച്ചത് ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കി,

മുമ്പ് ഐ.പി.എൽ മത്സരത്തിൽ 157kmph വേഗതയിൽ ബോൾ ചെയ്ത് ഉമ്രാൻ മാലിക് റെക്കോർഡ് നേടിയിരുന്നു, ക്രിക്കറ്റ്‌ ലോകം കണ്ട ഏറ്റവും വേഗതയേറിയ ബോളർമാരായ ഷുഹൈബ് അക്തറിന്റെയും, ബ്രറ്റ് ലീയുടെയും റെക്കോർഡ് മറികടക്കാൻ ഉമ്രാൻ മാലിക്കിന് സാധിക്കുമോ എന്നാണ് ക്രിക്കറ്റ്‌ ലോകം ഇപ്പോൾ ഉറ്റു നോക്കുന്നത്.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

വീഡിയോ :

https://twitter.com/KuchNahiUkhada/status/1613001595717062658?t=-vFNv-ndn5DViril0_qK6w&s=19

Leave a Reply

Your email address will not be published. Required fields are marked *