ഇന്ത്യൻ ക്രിക്കറ്റ് പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത ഒരിടമാണെന്ന് നമുക്ക് അറിയാം. എങ്കിലും ഈ പ്രതിഭകളിൽ പലർക്കും ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കാറില്ല. ഇനി അങ്ങനെ സ്ഥാനം ലഭിക്കണമെങ്കിൽ തന്നെ ഏതെങ്കിലും ഒരു താരത്തിന് പരിക്ക് പറ്റേണ്ടി വരും. ഇങ്ങനെ ജഡേജക്ക് പരിക്ക് പറ്റിയത് കൊണ്ട് മാത്രം ടീമിൽ സ്ഥിരമായ അക്സർ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ജഡ്ഡുവിനോട് കിടപിടിക്കുന്ന രീതിയിലുള്ള പ്രകടനങ്ങൾ ഇതിനോടകം അക്സർ കാഴ്ചവെച്ച് കഴിഞ്ഞു. ഇപ്പോൾ ഫീൽഡിലും ജഡേജക്ക് ഒത്ത എതിരാളിയാണ് താൻ എന്ന് അദ്ദേഹം തെളിയിക്കുകയാണ്.ഇന്ത്യ ശ്രീ ലങ്ക രണ്ടാം ഏകദിന മത്സരത്തിലാണ് സംഭവം. എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
ലങ്കൻ ഇന്നിങ്സിന്റെ 34 മത്തെ ഓവർ. ബോൾ എറിയുന്നത് ഉമ്രാൻ മാലിക്. ചാമിക കരുണരത്‌നെയാണ് ലങ്കക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത്. ഓവറിൽ മികച്ച രീതിയിൽ ഉമ്രാനെ നേരിട്ട ചാമിക ഓവറിലെ അവസാന ബോളിൽ ഉമ്രാനെ കട്ട് ചെയ്യുന്നു.എന്നാൽ ബാറ്റർക്ക് പിഴക്കുന്നു. പന്ത് പോയിന്റിലേക്ക്.തന്റെ ഇടത്തേക്ക് ചാടി അക്സർ ക്യാച്ച് സ്വന്തമാക്കുന്നു. ജഡേജയുടെ ഇഷ്ട ഫീൽഡിങ് പൊസിഷനായ പോയിന്റിൽ നിന്ന് തന്നെയാണ് അക്സർ ഈ ക്യാച്ച് സ്വന്തമാക്കിയത് എന്നത് മറ്റൊരു കൗതുകകരമായ കാര്യമാണ്.ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക നിലവിൽ പതറുകയാണ്.200 റൺസ് പൂർത്തിയാക്കുന്നതിന് മുന്നേ ലങ്കക്ക് എട്ടു വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു.
വിക്കറ്റ് വിഡിയോ :