വിരാട് കോഹ്ലി എന്നും ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ്. ഒരു മത്സരം കഴിമ്പോളും അദ്ദേഹം അത് തെളിയിക്കുന്നതാണ്. ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യ ശ്രീലങ്ക മത്സരത്തിലും സ്ഥിതി വിത്യാസത്തമല്ല.തന്റെ ഫീൽഡിൽ മികവ് ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ച സംഭവം എന്താണെന്ന് നമുക്ക് പരിശോധിക്കാം.
ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം.ഇന്ത്യൻ ഇന്നിങ്സിലെ ആറാമത്തെ ഓവറിലെ മൂന്നാമത്തെ പന്ത്.സിറാജാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.അരങ്ങേറ്റ കാരൻ നുവനിന്ദുവാണ് ലങ്കൻ ബാറ്റർ. ലങ്കൻ ബാറ്റർ പന്ത് തേർഡ് മാനിലേക് തട്ടിയിട്ട് സിംഗിൾ എടുക്കാൻ ശ്രമിക്കുന്നു. സ്ലിപ്പിൽ നിന്ന് കോഹ്ലി ചാടി വീണു. പന്ത് തടയുന്നു.തടയുക മാത്രമല്ല വീണു കിടന്നു കോഹ്ലി അപ്പോൾ തന്നെ ബോൾ റിലീസ് ചെയ്യുന്നു. ബോൾ നേരെ വന്നു സ്റ്റമ്പിൽ കൊള്ളുന്നു. ബാറ്റർ ക്രീസിൽ ഉണ്ടായിരുന്നത് കൊണ്ട് ലങ്കക്ക് വിക്കറ്റ് നഷ്ടമായില്ല.
നേരത്തെ ടോസ് ലഭിച്ച ലങ്കൻ ക്യാപ്റ്റൻ ഷനക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ക്യാപ്റ്റൻ തീരുമാനം തെറ്റായി പോയി എന്ന് ഇന്ത്യൻ ബൗളേർമാർ തെളിയിച്ചു. ലങ്ക 39.4 ഓവറിൽ 215 റൺസിന് ഓൾ ഔട്ടായി.ഇന്ത്യക്ക് വേണ്ടി സിറാജും കുൽദീപ്പും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ലങ്കക്ക് വേണ്ടി 50 റൺസ് നേടിയ നുവാനീന്ദുവാണ് ടോപ് സ്കോർർ.മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യത്തെ മത്സരം ഇന്ത്യ വിജയിച്ചിരുന്നു.