തിരുവനന്തപുരത്ത് ഒരു മത്സരം വരികയാണ്. ആ ഒരു മത്സരം വരുമ്പോൾ നമ്മൾ മലയാളികൾ ഏറെ കാത്തിരിക്കുന്നത് ആ ഒരു കളി നമ്മുടെ പ്രിയപ്പെട്ട താരമായ സഞ്ജു സാംസൺ ഇന്ത്യൻ കുപ്പായം അണിയാൻ വേണ്ടിയാണ്. എന്നാൽ നിർഭാഗ്യവശാലും മറ്റു പല കാരണങ്ങളാലും സഞ്ജു ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നില്ല.പക്ഷെ സഞ്ജുവിന് ഇന്ത്യൻ ടീമിലുള്ള സ്ഥാനം തുറന്നു കാണിക്കുന്ന ഒരു സംഭവം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.എന്താണ് ആ സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
ലങ്കൻ ഇന്നിങ്സിന് ഇടയിൽ ബൗണ്ടറി ലൈനിൽ സൂര്യകുമാർ യാദവ് ഫീൽഡ് ചെയ്യുകയാണ്.ഗാലറിയിൽ നിന്ന് സഞ്ജു സഞ്ജു എന്ന് ആർപ്പ് വിളികൾ.താൻ കേൾക്കുന്നില്ല എന്ന് രീതിയിൽ സൂര്യ ചെവി കൊണ്ട് ഒരു ആംഗ്യം കാണിക്കുന്നു.ഗാലറിയിൽ നിന്ന് വീണ്ടും ഒരു ശബ്ദം.ആ ശബ്ദം ഇങ്ങനെയായിരുന്നു “ഹമാര സഞ്ജു കിതർ ഹേ “. ഞങ്ങളുടെ സഞ്ജു എവിടെയാണ് എന്ന് ചോദ്യത്തിന് തന്റെ ഹൃദയത്തിലാണ് അവന്റെ സ്ഥാനമെന്ന രീതിയിൽ സൂര്യയുടെ ആംഗ്യവുമെത്തി.
മത്സരത്തിൽ ഇന്ത്യ ലങ്കയേ തകർത്തു പരമ്പര തൂത്തുവാരി.മത്സരത്തിൽ 317 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യക്ക് വേണ്ടി കോഹ്ലിയും ഗില്ലും സെഞ്ച്വറി നേടി. കോഹ്ലിയാണ് കളിയിലെ താരം.391 റൺസ് എന്നാ കൂറ്റൻ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ലങ്ക 73 റൺസിന് ഓൾ ഔട്ടായി.സിറാജ് ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യയുടെ അടുത്ത അന്താരാഷ്ട്ര മത്സരം ജനുവരി 18 ന്ന് കിവിസിനെതിരെയാണ്.