ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിൾ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ. ന്യുസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിലാണ് ഡബിൾ സെഞ്ചുറി നേടിയത്. 145 പന്തിൽ നിന്ന് 8 സിക്‌സും 19 ഫോറും ഉൾപ്പെടെയാണ് ചരിത്രം കുറിച്ചത്. ഈ നേട്ടത്തിൽ എത്തുന്ന അഞ്ചാം ഇന്ത്യൻ താരമാണ് ഗിൽ. 49ആം ഓവറിൽ ഫെർഗൂസനെതിരെ ഹാട്രിക് സിക്സ് നേടിയാണ് ഗിൽ ഡബിൾ സെഞ്ചുറിയിലേക്ക് കുതിച്ചത്.
49 പിന്നിട്ടപ്പോൾ ഇന്ത്യൻ സ്‌കോർ 339ൽ എത്തിട്ടുണ്ട്. ഇന്ത്യൻ
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് (34), വിരാട് കോഹ്‌ലി (8), ഇഷാൻ കിഷൻ (5), സൂര്യകുമാർ യാദവ്(31), ഹർദിക് പാണ്ഡ്യ (28), വാഷിങ്ടൺ സുന്ദർ (12), ശർദുൽ താക്കൂർ (3) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്. ഇന്ത്യൻ സ്‌കോർ 60ൽ നിൽക്കെയാണ് 34 റൺസ് നേടിയ രോഹിത് ക്യാച്ചിലൂടെ പുറത്തായത്. ടിക്നർക്കാണ് വിക്കറ്റ്.
പിന്നാലെ ക്രീസിൽ എത്തിയ തകർപ്പൻ ഫോമിലുള്ള കോഹ്ലി ഇത്തവണ നിരാശപ്പെടുത്തി. 16ആം ഓവറിലെ രണ്ടാം പന്തിൽ സാന്റ്നറുടെ ഡെലിവറിയിലാണ് ബൗൾഡായത്. സൂര്യകുമാർ യാദവിന്റെയും ഹർദിക് പാണ്ഡ്യയുടെയും വിക്കറ്റ് ഡാരിൽ മിച്ചലാണ് നേടിയത്.
ഇന്ത്യ പ്ലെയിംഗ് ഇലവൻ – രോഹിത് ശർമ്മ, സുബ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ന്യൂസിലൻഡ് – ഫിൻ അലൻ, ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ, ഹെൻറി ഷിപ്ലി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.