ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ന്യുസിലാൻഡിനെതിരായ ഏകദിന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 40 ഓവർ പിന്നിട്ടപ്പോൾ മികച്ച നിലയിൽ. 5ന് 251 എന്ന നിലയിലാണ്. ക്രീസിൽ 113 പന്തിൽ നിന്ന് 134 റൺസുമായി ഗിൽ ഒരു വശത്തുണ്ട്. ഏകദിന കരിയറിലെ മൂന്നാം സെഞ്ചുറിയാണ് ഇന്ന് കുറിച്ചത്. 87 പന്തിൽ നിന്നാണ് സെഞ്ചുറി നേടിയത്. 18 ഫോറും 2 സിക്‌സും നേടിയിട്ടുണ്ട്.
മറുവശത്ത് 1 റൺസുമായി വാഷിങ്ടൺ സുന്ദറാണ്. ഹർദിക് പാണ്ഡ്യയുടെ വിക്കറ്റാണ് ഏറ്റവും ഒടുവിൽ നഷ്ട്ടമായത്. ബെയ്‌ൽസ് ഇളകി പുറത്തായതെങ്കിലും ഹർദികിന്റെ മടക്കവുമായി ബന്ധപ്പെട്ട് ആരാധകർക്കിടയിൽ സംശയങ്ങൾ ഉയരുകയാണ്. വിക്കറ്റ് കീപ്പർ ലതാമിന്റെ ഗ്ലൗവ് കൊണ്ടാണോ ബെയ്‌ൽസ് ഇളകിയെന്ന ചോദ്യം ഉയരുകയാണ്.
ബെയ്‌ൽസിന് അടുത്ത് കൂടെ പന്ത് കടന്ന് പോകുന്ന സമയത്ത് ലതാമിന്റെ ഗ്ലൗവും തൊട്ടടുത്ത് ഉള്ളത് റിപ്ലേകളിൽ വ്യക്തമാണ്. പന്ത് ബെയ്‌ൽസ് കടന്ന് കുറച്ച് നേരം കഴിഞഞ്ഞാണ് ബെയ്‌ൽസിൽ ലൈറ്റ് കത്തുന്നു എന്നതും സംശയങ്ങൾക്ക് കൂടുതൽ ബലം നൽകുന്നു. എന്നാൽ തേർഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് (34), വിരാട് കോഹ്‌ലി (8), ഇഷാൻ കിഷൻ (5), സൂര്യകുമാർ യാദവ്(31), ഹർദിക് പാണ്ഡ്യ (28) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്. ഇന്ത്യൻ സ്‌കോർ 60ൽ നിൽക്കെയാണ് 34 റൺസ് നേടിയ രോഹിത് ക്യാച്ചിലൂടെ പുറത്തായത്. ടിക്നർക്കാണ് വിക്കറ്റ്.
പിന്നാലെ ക്രീസിൽ എത്തിയ തകർപ്പൻ ഫോമിലുള്ള കോഹ്ലി ഇത്തവണ നിരാശപ്പെടുത്തി. 16ആം ഓവറിലെ രണ്ടാം പന്തിൽ സാന്റ്നറുടെ ഡെലിവറിയിലാണ് ബൗൾഡായത്. സൂര്യകുമാർ യാദവിന്റെയും പാണ്ഡ്യയുടെയും വിക്കറ്റ് ഡാരിൽ മിച്ചലാണ് നേടിയത്.
ഇന്ത്യ പ്ലെയിംഗ് ഇലവൻ – രോഹിത് ശർമ്മ, സുബ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ന്യൂസിലൻഡ് – ഫിൻ അലൻ, ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ, ഹെൻറി ഷിപ്ലി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.