Categories
Cricket India Latest News Malayalam Video

സൂര്യ പഠിപ്പിച്ചതാണോ ഈ ഷോട്ട്; കിടിലൻ റിവേഴ്സ് സ്വീപ്പുമായി ബൗണ്ടറി നേടി രോഹിത്.. വീഡിയോ കാണാം

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 8 വിക്കറ്റ് വിജയവുമായി പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ കരുത്തുകാട്ടി. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആദ്യത്തെ രാജ്യാന്തര മത്സരത്തിൽ തന്നെ ഇന്ത്യക്ക് വിജയം നേടാനായി. വെറും 109 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 20.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. നായകൻ രോഹിത് ശർമ 51 റൺസോടെ ടോപ് സ്കോറർ ആയപ്പോൾ സഹ ഓപ്പണർ ശുഭ്മൻ ഗിൽ 40 റൺസോടെ പുറത്താകാതെ നിന്നു.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് താരങ്ങളെ ഇന്ത്യൻ ബോളർമാർ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ഗ്ലെൻ ഫിലിപ്സ് (36), മിച്ചൽ സന്റ്നേർ (27), മൈക്കൽ ബ്രൈസ്‌വെൽ (22) എന്നിവരോഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. 34.3 ഓവറിൽ വെറും 108 റൺസിൽ അവർ ഓൾഔട്ടായി. ഇന്ത്യക്കായി ഇന്ന് പന്തെടുത്തവരെല്ലാം വിക്കറ്റ് നേടി എന്നതും ശ്രദ്ധേയം. മൂന്ന് വിക്കറ്റ് വീഴ്ത്തി പേസർ മുഹമ്മദ് ഷമി കളിയിലെ താരമായി. ഹാർദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക്‌ വളരെ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. അതിന്റെ നേർസാക്ഷ്യമായി പതിവില്ലാത്ത റിവേഴ്സ് സ്വീപ്പ്‌ ഷോട്ട് രോഹിത് കളിച്ചിരുന്നു. മിച്ചൽ സന്റ്‌നർ എറിഞ്ഞ പതിമൂന്നാം ഓവറിന്റെ ആദ്യ പന്തിൽ, തേർഡ് മാൻ ഫീൽഡർ മുപ്പതുവാര വൃത്തത്തിനുള്ളിൽ നിൽക്കുന്നത് മുൻകൂട്ടി കണ്ട് രോഹിത് മികച്ചൊരു റിവേഴ്സ് സ്വീപ്പ് കളിക്കുകയായിരുന്നു. അപ്രതീക്ഷിതമായി രോഹിത്തിന്റെ ബാറ്റിൽ നിന്നും ആ ഷോട്ട് പിറന്നത് കണ്ട് കമന്റേറ്റർമാർ പോലും അമ്പരന്നു. കാണികളും വൻ ആർപ്പുവിളികളുമായി അത് ആഘോഷമാക്കി. തുടർന്ന് അർദ്ധസെഞ്ചുറി തികച്ചാണ് രോഹിത് മടങ്ങിയത്.

വീഡിയൊ :

Leave a Reply

Your email address will not be published. Required fields are marked *